കുട്ടികൾ ചോദിക്കുന്നതെല്ലാം വാങ്ങി നൽകുന്നത് അവരോടുള്ള സ്‌നേഹം കൊണ്ടാണെന്ന് പലപ്പോഴും മാതാപിതാക്കൾ ചിന്തിക്കാറുണ്ട്. എന്നാൽ കടയിൽ പോകുമ്പോഴും മറ്റും കാണുന്നതെല്ലാം വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു കരയുന്ന രീതി കുട്ടികളിൽ വളരുന്നത് അത്ര നല്ല പ്രവണതയല്ല. ഈ ശീലം മാറ്റിയെടുക്കാൻ മാതാപിതാക്കൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ പറയാം.
കുട്ടികളുടെ വാശി മാറ്റാൻ 5 വഴികൾ
1. മുൻകൂട്ടി സംസാരിക്കുക
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ കുട്ടിയോട് കാര്യങ്ങൾ വ്യക്തമായി പറയുക. 'നമ്മൾ ഇന്ന് സാധനങ്ങൾ വാങ്ങാനാണ് പോകുന്നത്, നിനക്ക് ഇന്ന് കളിപ്പാട്ടങ്ങൾ ഒന്നും വാങ്ങി തരില്ല' എന്ന് നേരത്തെ തന്നെ പറഞ്ഞു മനസ്സിലാക്കുന്നത് കടയിലെത്തുമ്പോഴുള്ള കരച്ചിൽ ഒഴിവാക്കാൻ സഹായിക്കും.
2. 'നോ' പറയാൻ മടിക്കരുത്
കുട്ടി കരയുന്നു എന്നത് കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും സാധിപ്പിച്ചു കൊടുക്കരുത്. ഒരിക്കൽ വഴങ്ങിയാൽ, കരഞ്ഞാൽ എല്ലാം കിട്ടും എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാകും. നോ പറയേണ്ട കാര്യങ്ങളിൽ ഉറച്ചു നിൽക്കുക. അച്ഛനും അമ്മയും ഈ കാര്യത്തിൽ ഉറച്ചുനിൽക്കണം.
3. ശ്രദ്ധ തിരിക്കുക
കുട്ടി ഒരു പ്രത്യേക സാധനത്തിന് വേണ്ടി വാശി പിടിക്കുമ്പോൾ ആ വിഷയത്തിൽ നിന്ന് അവരുടെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുക. അവിടെയുള്ള മറ്റൊരു കാഴ്ചയോ അല്ലെങ്കിൽ വീട്ടിലെ മറ്റേതെങ്കിലും കാര്യത്തെക്കുറിച്ചോ സംസാരിച്ച് അവരുടെ മനസ്സ് മാറ്റാം.
4. മെയ്ക്ക് ദെം ബിസി
സൂപ്പർ മാർക്കറ്റുകളിലും മറ്റും പോകുമ്പോൾ സാധനങ്ങൾ തിരഞ്ഞെടുക്കാൻ കുട്ടികളെയും പങ്കാളികളാക്കുക. 'തക്കാളി എവിടെയാണെന്ന് ഒന്ന് കണ്ടെത്തി തരാമോ?' എന്നിങ്ങനെയുള്ള ചെറിയ ചുമതലകൾ നൽകുന്നത് അവരെ വാശിയിൽ നിന്ന് അകറ്റും. താൻ ഒരു വല്യ പുള്ളിയാണെന്ന് മനസ്സിൽ തോന്നുന്ന കുറുമ്പന്മാർ ഗമയിൽ നടക്കുന്നതും കാണാം.
5. അംഗീകാരവും പ്രോത്സാഹനവും
വാശി പിടിക്കാതെ പുറത്തുപോയി തിരിച്ചു വരുമ്പോൾ കുട്ടിയെ അഭിനന്ദിക്കുക. 'ഇന്ന് നീ നല്ല കുട്ടിയായി കൂടെ വന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്' എന്ന് പറയുന്നത് അവരിൽ നല്ല പെരുമാറ്റം ഉറപ്പിക്കാൻ സഹായിക്കും.
മറക്കല്ലേ... കുട്ടികൾ വാശി പിടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ശ്രദ്ധ കിട്ടാനോ അല്ലെങ്കിൽ മനസ്സിലുള്ളത് പ്രകടിപ്പിക്കാൻ അറിയാത്തത് കൊണ്ടോ ആകാം. അവരെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്യുന്നതിന് പകരം ക്ഷമയോടെ സാഹചര്യത്തെ നേരിടുക.
Content Highlights: Set clear expectations before leaving the house., Learn to say no firmly to avoid reinforcing bad behavior., Use distraction techniques to shift focus from the desired object., Engage children in shopping tasks to keep them occupied., Positive reinforcement through praise encourages good conduct.
Published: 07 May 2026, 12:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented