വിയർപ്പിൽ നിന്ന് പവറിലേക്ക്: നമ്മൾ ഓടിക്കളിക്കുമ്പോഴും വെയിലത്ത് നിൽക്കുമ്പോഴും വിയർക്കാറില്ലേ? ആ വിയർപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണും സ്മാർട്ട് വാച്ചും ഒക്കെ ചാർജ് ചെയ്താലോ?

To advertise here,

അതിനുള്ള വിദ്യ ഇറങ്ങിക്കഴിഞ്ഞു. വിയർപ്പ് ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ജപ്പാനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ശരീരത്തിൽ ഒട്ടിക്കാവുന്ന കടലാസുപോലെ നേർത്ത ഒരു സ്റ്റിക്കറാണ് ഇതിനായി ഉപയോഗിക്കുന്നത്.

വിയർപ്പിൽ ലാക്ടേറ്റ് എന്നൊരു പദാർഥമുണ്ട്. സ്റ്റിക്കറിലുള്ള എൻസൈം ബയോഫ്യൂവൽ സെൽ, ലാക്ടേറ്റുമായി പ്രവർത്തിക്കുമ്പോൾ ചെറിയ വൈദ്യുത ചാർജ് ഉണ്ടാകുന്നു. ഈ വൈദ്യുതി, സ്മാർട്ട് വാച്ച് പോലുള്ള ശരീരത്തിൽ ധരിച്ചിട്ടുള്ള ചെറിയ ഉപകരണങ്ങളിലേക്ക് കടത്തിവിട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കും. കുറഞ്ഞ ചെലവിൽ നിർമിക്കാനാകുന്ന ഈ സ്റ്റിക്കർ, ശരീരത്തിൽ ധരിക്കാവുന്ന സാങ്കേതിക ഉപകരണങ്ങൾക്ക് വലിയ സഹായകമാകും.

ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ വിയർപ്പ് ഇനി പവർ ആണ്!