സൂചിക്കിടക്കയിൽ അമർന്നാലും പൊട്ടാത്ത ഒരു ബലൂൺ
ആവശ്യമായ സാമഗ്രികൾ
രണ്ട് ബലൂൺ, 65 മൊട്ടുസൂചികൾ, 100 ഗ്രാം ഭാരം വരുന്ന ഒരു മരക്കട്ട,
രണ്ട് കാർഡ്‌ബോർഡ്/ഫോംബോർഡ് കഷണങ്ങൾ
പരീക്ഷണരീതി
- ഒരു കാർഡ്‌ബോർഡ്/ഫോംബോർഡ് കഷണത്തിന്റെ നടുവിൽ ഒരു മൊട്ടുസൂചി കുത്തനെ കുത്തിവയ്ക്കുക.
- രണ്ടാമത്തെ ബോർഡ് കഷണത്തിൽ അര സെന്റിമീറ്റർ ഇടവിട്ട് സമചതുരാകൃതിയിൽ മൊട്ടുസൂചികൾ കുത്തിവെച്ച് ഒരു സൂചിക്കിടക്ക നിർമിക്കുക. മൊട്ടുസൂചികളുടെ അറ്റങ്ങൾ ഒരേ നിരപ്പിലായിരിക്കാൻ ശ്രദ്ധിക്കണം.
- ആദ്യത്തെ ബലൂൺ ഒരു മൊട്ടുസൂചി കുത്തിവെച്ചതിന് മുകളിൽ വെച്ച്, മരക്കട്ട അതിനുമുകളിൽ വയ്ക്കുക. ബലൂൺ പൊട്ടും.
- രണ്ടാമത്തെ ബലൂൺ സൂചിക്കിടക്കയിൽ വെച്ച്, അതിനുമുകളിൽ മരക്കട്ട വയ്ക്കുക. ബലൂൺ പൊട്ടാതെ നിൽക്കും.
ശാസ്ത്രതത്വം
ബലൂൺ ഒരു സൂചിക്ക് മുകളിൽ വെച്ച്, അതിനുമുകളിൽ ഭാരം വയ്ക്കുമ്പോൾ, ഭാരം മുഴുവൻ ആ ഒരു സൂചിയിലായിരിക്കും അനുഭവപ്പെടുക. അതിനാൽ, ബലൂൺ പെട്ടെന്ന് പൊട്ടും.
എന്നാൽ, സൂചിക്കിടക്കയിൽ ബലൂൺ വെച്ചശേഷം അതിന് മുകളിൽ ഭാരം വയ്ക്കുമ്പോൾ, മരക്കട്ട പ്രയോഗിക്കുന്ന ബലം (ഭാരം) വ്യത്യസ്ത മൊട്ടുസൂചികളിലായി വ്യാപിക്കും. മർദം കുറയും.
ഒരു നിശ്ചിത ബലം അനുഭവപ്പെടുന്ന സന്ദർഭത്തിൽ, പരപ്പളവ് കൂടുമ്പോൾ മർദം കുറയും. ഇതാണ് ഈ പരീക്ഷണത്തിന് പിന്നിലെ ശാസ്ത്രതത്വം.
Content Highlights: Demonstrates the relationship between pressure and surface area, Uses simple household materials like balloons and pins, Explains why a single pin pops a balloon while many pins do not
Published: 07 Sept 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented