അത്തിമരത്തിന്റെ കൊമ്പിൽ ഹൃദയം തൂക്കിയിട്ടുണ്ടെന്ന് കുരങ്ങൻ പറഞ്ഞപ്പോൾ, വിശ്വസിച്ച ഒരാളുണ്ടല്ലോ, ആരായിരുന്നു അത്?

To advertise here,

നീണ്ടുകൂർത്ത പല്ലും മരത്തടിപോലെയുള്ള ശരീരവുമുള്ള മുതലകളെപ്പറ്റിയാണ് പറഞ്ഞുവരുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ.

  • മുതലകൾ കണ്ണീരൊഴുക്കാറുണ്ട്. അതിനൊരു കാരണവുമുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ, ഇവ വളരെയധികം വായുവും കൂടെ അകത്താക്കുന്നുണ്ട്. ഇത് ലാക്രിമൽ ഗ്രന്ഥികളിൽത്തട്ടി തുടർച്ചയായി മർദംചെലുത്തുന്നു. കണ്ണീരുത്പാദിപ്പിക്കുന്ന ഈ ഗ്രന്ഥികൾ പിന്നെ ചുമ്മാതിരിക്കുമോ? അവരങ്ങ് നോൺസ്റ്റോപ്പായി കണ്ണീരുത്പാദിപ്പിക്കാൻ തുടങ്ങും. അതാണ് പാവം മുതലകളുടെ കരച്ചിലിന് പിന്നിലെ കാര്യം!
  • മറ്റ് ഉരഗങ്ങളെപ്പോലെ മുതലകൾക്കും ശീതരക്തമാണുള്ളത്. അതുകൊണ്ടുതന്നെ അവയുടെ ദഹനപ്രക്രിയകളും വളരെ പതുക്കെയാണ് നടക്കുന്നത്. ഒരു ഹെവി ഫുഡ് അകത്താക്കിക്കഴിഞ്ഞാൽ മുതലച്ചാർക്ക് പിന്നെ കുറെക്കാലത്തേക്ക് ഭക്ഷണം വേണ്ടിവരില്ലെന്ന് ചുരുക്കം. മാസങ്ങളോളം ഇവയ്ക്കിങ്ങനെ ജീവിക്കാൻ പറ്റും!
  • ചില്ലറക്കാരല്ല കേട്ടോ, മുതലകൾ. 25 കോടി വർഷങ്ങൾക്കുമുൻപാണത്രേ, ഭൂമിയിൽ ആദ്യത്തെ മുതലയുണ്ടായത്. അതായത്, ദിനോസറുകളുണ്ടായ സമയത്തുതന്നെ!
  • സാൾട്ട് വാട്ടർ മുതലകളാണ് മുതലകളിലെ ഭീമൻ. 6.17 മീറ്റർവരെ അവയ്ക്ക് നീളമുണ്ടാകും. ഒരു ടണ്ണോളം ഭാരവും.
  • മുതലകൾ പലപ്പോഴും തങ്ങളുടെ ഭീകരൻ വായയും തുറന്നിരിക്കുന്നത് കാണാറില്ലേ? ഇരകളെ നോക്കിയാണ് ഈയിരിപ്പെന്ന് കരുതിയെങ്കിൽ, തെറ്റി! അവയുടെ ശരീരം തണുപ്പിക്കാനുള്ള ഒരു വിദ്യയാണിത്. ചൂടകറ്റാൻ വിയർപ്പുണ്ടാക്കുന്ന വിയർപ്പുഗ്രന്ഥികൾ മുതലകൾക്കില്ല!