1. ബഹിരാകാശത്തിന്റെ അതിർത്തി നിർണ്ണയിക്കുന്ന സാങ്കൽപ്പിക രേഖ ഏതാണ്?
കാർമൻ രേഖ (Karman Line)
2. കാർമൻ രേഖ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും എത്ര ഉയരത്തിലാണ്?
100 കിലോമീറ്റർ
3. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) വിക്ഷേപിച്ച വർഷം ഏത്?
1998
4. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി ഏതാണ്?
ട്രോപ്പോസ്ഫിയർ
5. രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നാൻ കാരണം എന്താണ്?
അന്തരീക്ഷ അപവർത്തനം (Atmospheric Refraction)
6. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം ഏത്?
സൂര്യഗ്രഹണം
7. ഭൂമിക്ക് ചുറ്റും ചന്ദ്രൻ കറങ്ങുന്ന ഭ്രമണപഥത്തിന്റെ ആകൃതി എന്താണ്?
ദീർഘവൃത്താകൃതി (Elliptical)
8. പൂർണ്ണചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോൾ സാധാരണയേക്കാൾ വലുതായും തിളക്കമുള്ളതായും കാണപ്പെടുന്ന പ്രതിഭാസം ഏത്?
സൂപ്പർ മൂൺ
9. ഒരു ഇംഗ്ലീഷ് കലണ്ടർ മാസത്തിൽ തന്നെയുണ്ടാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെ വിളിക്കുന്ന പേരെന്ത്?
ബ്ലൂ മൂൺ
10. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?
ഹൈഡ്രജൻ
11. ബഹിരാകാശത്ത് വെച്ച് പരസ്പരം സംസാരിച്ചാൽ ശബ്ദം കേൾക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
ശബ്ദത്തിന് സഞ്ചരിക്കാൻ ആവശ്യമായ അന്തരീക്ഷം (മാധ്യമം) ഇല്ലാത്തതിനാൽ
12. റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കുന്ന പ്രധാന ശാസ്ത്ര തത്വം ഏത് ന്യൂട്ടൺ നിയമമാണ്?
ന്യൂട്ടന്റെ മൂന്നാം ചലനനിയമം (ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും)
13. ഇന്ത്യയുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്‌പേസ് സെന്റർ (ശ്രീഹരിക്കോട്ട) ഏത് സംസ്ഥാനത്താണ്?
ആന്ധ്രാപ്രദേശ്
14. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ (TERLS- Thumba Equatorial Rocket Launching Station) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
തിരുവനന്തപുരം, കേരളം
15. വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC) എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം (തുമ്പ)
Content Highlights: Covers fundamental space science concepts including Karman Line, ISS, and atmospheric layers.
Published: 19 Jul 2026, 08:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented