ഒരിക്കൽ ഒരു പഴക്കച്ചവടക്കാരി അമ്പാടിയിൽ എത്തി. പഴക്കുട്ടയിലെ പഴങ്ങൾ കൊതിയോടെ നോക്കി നിന്ന ഉണ്ണിക്കണ്ണന് അവർ രണ്ട് പഴങ്ങൾ നൽകി. ആ പഴങ്ങൾക്ക് അവർ വിലയും വാങ്ങിയില്ല.

To advertise here,

അപ്പോൾ കണ്ണന് ഒരു കുറുമ്പ് തോന്നി. ''ഈ കുട്ടയിലെ മുഴുവൻ പഴങ്ങളും എനിക്കു വേണം!'', കണ്ണൻ ചിണുങ്ങി. ഉണ്ണിക്കണ്ണനോട് പറ്റില്ലെന്നു പറയാനാവില്ലല്ലോ. പാവം പഴക്കച്ചവടക്കാരി മുഴുവൻ പഴങ്ങളും കണ്ണന് വെറുതെ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങി.

പക്ഷേ, വീട്ടിലെത്തി പണമൊന്നും കൈയിൽ ഇല്ലല്ലോ എന്ന് സങ്കടപ്പെട്ട് കുട്ട താഴെ വച്ച പഴക്കച്ചവടക്കാരി ശരിക്കും ഞെട്ടി. അതിൽ നിറച്ചും സ്വർണ നാണയങ്ങൾ. കണ്ണന്റെ ആ സമ്മാനം പഴക്കച്ചവടക്കാരിയുടെ എല്ലാ കഷ്ടപ്പാടുകളും തീർത്തു.