ഒരു ദിവസം അമ്മുക്കുട്ടിക്ക് ആനയെ കാണാൻ തോന്നി. അവൾ അച്ഛനോടൊപ്പം ആനയെ കാണാൻ ഇറങ്ങി. ഈണത്തിൽ പാട്ടും പാടി അവർ നടന്നു. പോകുന്ന വഴി ഉണ്ണിക്കുട്ടന്റെ വീട്ടിലെ ഊഞ്ഞാലിലും ആടി രസിച്ചു. ''കൂട്ടുകാരിയായ ഋതുനന്ദയുടെ വീട്ടിലുമുണ്ട് ഊഞ്ഞാൽ. പക്ഷേ, എനിക്ക് അതിൽ ആടാൻ പേടിയാ!'', അമ്മുക്കുട്ടി പറഞ്ഞു. ഏറെ ദൂരം നടന്നപ്പോൾ അവർ ഒരു ആനയെ കണ്ടു. ''ഹയ്യട, ഐരാവതം പോലുണ്ട്!'', അവൾക്ക് ആനയെ ഒത്തിരി ഇഷ്ടമായി. മടങ്ങുമ്പോൾ പെട്ടെന്നാണ് അവൾക്ക് ഓർമ വന്നത്. 'മുത്തശ്ശിക്ക് ഔഷധം വാങ്ങാൻ മറന്നു!' ഔഷധവും വാങ്ങി നടക്കുമ്പോൾ അവർ ഒരു കുളം കണ്ടു. അച്ഛൻ കുളത്തിൽ നിന്ന് ഒരു അംബുജം പറിച്ച് അവൾക്ക് കൊടുത്തു.

To advertise here,
placeholder