ശ്രീകൃഷ്ണന്റെ കുട്ടിക്കാലം. ഉണ്ണിക്കണ്ണനെ ഉറക്കിക്കിടത്തിയിട്ട് പുറത്തുപോയതായിരുന്നു യശോദ.

To advertise here,

പെട്ടെന്ന് ഭയങ്കരമായ കാറ്റ് വീശാൻ തുടങ്ങി. തൃണാവർത്തൻ എന്ന അസുരനായിരുന്നു കാറ്റിന്റെ രൂപത്തിൽ വന്നത്. കൃഷ്ണനെ തട്ടിക്കൊണ്ടുപോകാനായി എത്തിയതായിരുന്നു അസുരൻ.

തൃണാവർത്തൻ ചുഴലിക്കാറ്റായി കണ്ണനെയും എടുത്ത് മുകളിലേക്ക് ഉയർന്നു. 'ഹ!ഹ! ഇവനെ മുകളിൽ എത്തിയിട്ട് കൊല്ലാം!', തൃണാവർത്തൻ കരുതി.

കാര്യം പിടികിട്ടിയ കൃഷ്ണൻ തന്റെ ഭാരം കൂട്ടാൻ തുടങ്ങി. ഭാരം കൂടിക്കൂടി വന്നപ്പോൾ തൃണാവർത്തന് കണ്ണനെ താങ്ങാൻ കഴിയാതെയായി. 'എങ്ങനെയെങ്കിലും ഈ കുഞ്ഞിനെ കളഞ്ഞിട്ട് രക്ഷപ്പെടാം!', തൃണാവർത്തൻ അതിന് ശ്രമിച്ചു.

എന്നാൽ കൃഷ്ണനുണ്ടോ വിടുന്നു? തൃണാവർത്തന്റെ ദേഹത്തും കഴുത്തിലും കൃഷ്ണൻ പറ്റിപ്പിടിച്ചിരുന്നു. ഒടുവിൽ ഭാരം താങ്ങാനാവാതെ തൃണാവർത്തൻ താഴേക്ക് വീണു. അങ്ങനെ ആ ദുഷ്ടന്റെ കഥയും കഴിഞ്ഞു.