To advertise here,

ഒരു അധ്യാപകന്റെ ചെറിയൊരു ഇടപെടൽ ഒരു വിദ്യാർഥിയുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന് ഹൃദയസ്പർശിയായ ഉദാഹരണമാണ് ഈ കഥ.

 

വർഷങ്ങൾക്കുശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ അധ്യാപകനായ രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംഭാഷണത്തിനിടെ തന്റെ അധ്യാപകജീവിതത്തിന് പ്രചോദനമായത് കേശവൻ മാഷാണെന്ന് രാജേഷ് പറയുന്നു. തുടർന്ന് വർഷങ്ങൾക്കുമുമ്പ് ഏഴാം ക്ലാസിൽ നടന്ന ഒരു സംഭവം അദ്ദേഹം ഓർത്തെടുക്കുന്നു.

ക്ലാസിലെ മറ്റൊരു കുട്ടിയുടെ വാച്ച് മോഷ്ടിച്ച രാജേഷിന്റെ പോക്കറ്റിൽ നിന്നാണ് പിന്നീട് വാച്ച് കണ്ടെത്തിയത്. എന്നാൽ കേശവൻ മാഷ് രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനായി മുദ്രകുത്തിയില്ല. എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചാണ് വാച്ച് കണ്ടെത്തിയത്.

താൻ ചെയ്ത തെറ്റ് അധ്യാപകൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് കരുതിയ രാജേഷിനോട്, “എൻ്റെ കുട്ടികളിൽ ഒരാളെ പോലും കള്ളനായി കാണാൻ എനിക്കാവില്ല” എന്നായിരുന്നു കേശവൻ മാഷിന്റെ മറുപടി.

ഒരു കുട്ടിയുടെ തെറ്റിനെക്കാൾ വലുതാണ് അവന്റെ ഭാവിയെന്നു തിരിച്ചറിഞ്ഞ ഒരു അധ്യാപകന്റെ കരുതലും വിവേകവും പറയുന്ന കഥ. അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ആഴവും ഒരു നല്ല അധ്യാപകന്റെ സ്വാധീനവും ഓർമിപ്പിക്കുന്ന ഈ ഹൃദയസ്പർശിയായ കഥ കേൾക്കാം.

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദ മിശ്രണം : സുന്ദർ എസ്

നിർമ്മാണം : ആർ ജെ അച്ചൂ