ഹാവികൃതിയായിരുന്നു പാച്ചൻ പൂച്ച. മറ്റുള്ളവരെ അവൻ എന്നും ഉപദ്രവിച്ചുകൊണ്ടിരിക്കും. ഒരു ദിവസം പാച്ചൻ ഒരു വലിയ മരത്തിൽ ഒരു കൂട് കണ്ടു. 'ഹയ്യട, അതിൽ പക്ഷിക്കുഞ്ഞ് കാണും!', പാച്ചൻ വേഗം ആ മരത്തിൽ വലിഞ്ഞുകയറി. കൂട്ടിലേക്ക് നോക്കിയപ്പോൾ പക്ഷിയില്ല, മുട്ടമാത്രമേയുള്ളൂ. മുട്ടയെങ്കിൽ മുട്ട, പാച്ചൻ മുട്ടയെടുക്കാൻ തുടങ്ങി.

To advertise here,

പെട്ടെന്നൊരു ശബ്ദം. ''ആരെടാ എന്റെ മുട്ട എടുക്കുന്നത്!'', പാച്ചൻ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ പരുന്ത്. 'ഹയ്യോ പരുന്തിന്റെ മുട്ടയായിരുന്നോ ഇത് !'

പരുന്തമ്മ പാച്ചനെ കൊത്തോട് കൊത്ത്! കൊത്തുകൊണ്ട് പാച്ചൻ പൂച്ച 'പൊത്തോ'ന്ന് താഴെ വീണു. പിന്നീട് അവന് ആരെയും ഉപദ്രവിക്കണമെന്ന് തോന്നിയിട്ടില്ല.