ചെറുവത്തൂർ : പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ 10 വർഷം നടത്തിയ പോരാട്ടത്തിലൂടെയാണ് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതെന്നും പ്രതിപക്ഷത്തിന് ആക്ഷേപിക്കാൻ അവസരം കൊടുക്കാതിരിക്കാനുള്ള ജാഗ്രത ഓരോ കോൺഗ്രസ് പ്രവർത്തകനും ഉണ്ടാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. കെ.എസ്.എസ്.പി.എ. തൃക്കരിപ്പൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം കുട്ടമത്ത് പൂമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ കെ.വി. സുധാകരൻ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയായിരുന്നു. കെ.എസ്.എസ്.പി.എ. സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.വി. ശശിധരൻ, മഡിയൻ ഉണ്ണികൃഷ്ണൻ, കെ.വി. വിജയൻ, പി. ദാമോദരൻ നമ്പ്യാർ, കെ.എം. വിജയൻ, ഡി.എം. സുകുമാരൻ, ലിസമ്മ ജേക്കബ്, രവീന്ദ്രൻ കൊക്കോട്ട്, പി.കെ. സത്യനാഥൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. എം. രാഘവൻ അധ്യക്ഷത വഹിച്ചു. കെ.കെ. കുമാരൻ പദ്മനാഭൻ പലേരി, ചന്ദ്രൻ നാലപ്പാടം, ഇ. മോഹനൻ, സി. ദാമോദരൻ, കെ. കുഞ്ഞികൃഷ്ണൻ, സി.പി. ഉണ്ണികൃഷ്ണൻ, പി.വി. നാരായണി, രവീന്ദ്രനാഥൻ പിള്ള, നാരായണി അള്ളോത്ത്, പി. സുധ, വി.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. രാവിലെ ചെറുവത്തൂർ ടൗൺ കേന്ദ്രീകരിച്ച് പ്രകടനം നടത്തി.
Published: 28 Nov 2026, 03:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented