െപരിയ : ജില്ലാ കലോത്സവനഗരിയിലെ ഗതാഗതനിയന്ത്രണത്തിലേർപ്പെടുന്ന വൊളന്റിയേഴ്‌സിന് ധരിക്കാൻ 100 ടീഷർട്ടുകൾ കൈമാറി. സ്‌കൂളിന്റെ പി.ടി.എ കമ്മിറ്റി അംഗവും വൈ.എ. ട്രേഡേഴ്സ്‌ ഉടമയുമായ യദുകുമാർ കാർത്തികേയമാണ് ടീഷർട്ടുകൾ നൽകിയത്. ടീഷർട്ട് കെ. നീലകണ്ഠൻ എം.എൽ.എ. വൊളന്റിയർമാർക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.കെ. സോയ, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. സി.കെ. സബിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.കെ. ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ ഉഷ എസ്. നായർ, എ. വേണു, രതീഷ് കാട്ടുമാടം, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് എ. വിജയൻ നായർ, പി.ടി.എ. പ്രസിഡന്റ് സത്യൻ മഠത്തിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ശശിധരൻ തന്നിത്തോട്, ധന്യ സുരേഷ്, കെ.ആർ. കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,