നീലേശ്വരം : കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ഡിസംബർ എട്ടിന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടകസമിതി രൂപവത്കരണയോഗം കെ.സി.മാനവർമ രാജ ഉദ്ഘാടനം ചെയ്തു.

To advertise here,

ഫോറം ജില്ലാ പ്രസിഡന്റ് രത്നാകരൻ പ്ലാത്തടം അധ്യക്ഷനായി. കെ.സുകുമാരൻ, ജോർജ് വർഗീസ്, എം.ഗംഗാധരൻ, വൈ.എം.സി.ചന്ദ്രശേഖരൻ, കെ.പി.ജയരാജൻ നായർ, എം.നാരായണൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, തോമസ് ടി.തയ്യിൽ, സി.കെ.ബാലചന്ദ്രൻ, എം.പങ്കജാക്ഷി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.സി.മാനവർമ രാജ (ചെയ.), രത്നാകരൻ പ്ലാത്തടം (വർക്കിങ് ചെയ.), എം.ഗംഗാധരൻ (ജന. കൺ.), എം.പങ്കജാക്ഷി (കൺ.), പി.യു.കുഞ്ഞിക്കൃഷ്ണൻ നായർ, മേരിക്കുട്ടി മാത്യു (ജോ. കൺ.), ബി.പരമേശ്വരൻ (ഖജാ.). വെ.എം.സി.ചന്ദ്രശേഖരൻ (ചീഫ് കോഡിനേറ്റർ). വിവിധ സബ് കമ്മിറ്റികളും രൂപവത്‌കരിച്ചു.