കാഞ്ഞങ്ങാട് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നടത്തിയ ദില്ലി ചലോ മാർച്ചിൽ പങ്കെടുത്ത സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി.

To advertise here,

തുടർന്നുനടന്ന പൊതുയോഗത്തിൽ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലൻ, കാറ്റാടി കുമാരൻ, കെ.വി. രാഘവൻ, മൂലക്കണ്ടം പ്രഭാകരൻ, കെ.വി. സുജാത, വി. സുകുമാരൻ, ശിവജി വെള്ളിക്കോത്ത്, എൻ. പ്രിയേഷ്, ഷാജി എടമുണ്ട എന്നിവർ സംസാരിച്ചു.