വിദ്യാനഗർ : അവഗണനയുടെ കാടുപിടിച്ചുകിടന്നിരുന്ന ക്വാർട്ടേഴ്‌സിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ വെളിച്ചമെത്തി. സർക്കാർ ജീവനക്കാർക്കായി കല്ലക്കട്ടയിൽ പണിത ക്വാർട്ടേഴ്‌സുകൾ കാടുകയറി നശിക്കുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’ കഴിഞ്ഞ ജൂലായ് 27-ന് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് ഗാന്ധിജയന്തി ദിനത്തിൽ ശ്രമദാനത്തിലൂടെ ക്വാർട്ടേഴ്‌സ് പരിസരം ശുചീകരിച്ചത്.
ശുചീകരണം എ.ഡി.എം. പി. ഉദയകുമാർ ഉദ്ഘാടനംചെയ്തു. ക്വാർട്ടേഴ്‌സുകളിൽ അറ്റകുറ്റപ്പണി നടത്തി ജീവനക്കാർക്ക് നൽകുന്നതിന് നടപടിസ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. സുജിത്ത് കുമാർ, സെറ്റോ ജില്ലാ ചെയർമാൻ ലോകേഷ് എം.ബി. ആചാർ, എം.ബി. ജയപ്രകാശ് ആചാര്യ, ജില്ലാ സെക്രട്ടറി വി.ടി.പി. രാജേഷ്, ജില്ലാ ട്രഷറർ വി.എം. രാജേഷ്, ബ്രിജേഷ് പൈനി തുടങ്ങിയവർ സംസാരിച്ചു. ക്വാർട്ടേഴ്‌സുകളിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്നും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Published: 03 Oct 2026, 03:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented