ബോവിക്കാനം : മുളിയാർ കൊടവഞ്ചി പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശ-കളിയാട്ടം മാർച്ച് 27 മുതൽ ഏപ്രിൽ ഒൻപതുവരെ നടക്കും. ആഘോഷക്കമ്മിറ്റി രൂപവത്കരണ യോഗം കെ. നീലകണ്ഠൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കൊടവഞ്ചി അധ്യക്ഷനായി.

To advertise here,

മുളിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി വിശിഷ്ടാതിഥിയായി. ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. സി.കെ. പുഷ്പ, എം. അനന്യ, പി. ജയകൃഷ്ണൻ, കെ. പ്രഭാകരൻ, ഇ. മോഹനൻ, രേണുക, ഉല്ലാസ്, ആചാരസ്ഥാനികരായ ഉപേന്ദ്രൻ വെളിച്ചപ്പാടൻ, അപ്പക്കുഞ്ഞി വെളിച്ചപ്പാടൻ, രാമചന്ദ്രൻ കാരണവർ, ചന്ദ്രൻ കാരണവർ, ബാലകൃഷ്ണൻ കാരണവർ, നാരായണൻ വെളിച്ചപ്പാടൻ, കാനത്തൂർ നാൽവർ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി കെ.പി. ഗോപിനാഥൻ നായർ, നാരായണൻ കുണിയേരി, ആർ. കുഞ്ഞിക്കണ്ണൻ, വി. ഗംഗാധരൻ നായർ, കെ.പി. കുമാരൻ നായർ, കരുണാകരൻ, ചന്ദ്രമതി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: വി.ഗംഗാധരൻ നായർ (ചെയർ), നാരായണൻ നാണംബയൽ (ജന. കൺ), അപ്പക്കുഞ്ഞി കൊടവഞ്ചി (ട്രഷ).