
ചെറുവത്തൂർ: 38 വർഷം മുമ്പ് നിലച്ച നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രവും മയ്യിച്ച വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രവും തമ്മിലുള്ള ഗമനാഗമന ചടങ്ങ് പുനരാരംഭിച്ചു. വയൽക്കര ഭഗവതിക്ഷേത്രം ആചാരസ്ഥാനീകരും കമ്മിറ്റിക്കാരും വാല്യക്കാരും ക്ഷേത്ര വിശ്വാസികളും ഞായറാഴ്ച സന്ധ്യയോടെ പാട്ടുത്സവം നടക്കുന്ന നിലമംഗലത്തെത്തി.
വയൽക്കര ഭഗവതി ക്ഷേത്രത്തിൽനിന്ന് പൂർവാചാര പ്രകാരം കാൽനടയാത്രയായി കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെത്തി തൊഴുതതിന് ശേഷമാണ് തുരുത്തി കഴകം നിലമഗംലത്ത് ഭഗവതി ക്ഷേത്രത്തിലെത്തിയത്. കഴകത്തിലെ ആചാരസ്ഥാനികരും കമ്മിറ്റിക്കാരും വാല്യക്കാരും ചേർന്ന് സ്വീകരിച്ചു. മയിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവ കളത്തിലരിയിടൽ ദിവസം നിലമംഗലം ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികരും കമ്മിറ്റിക്കാരും വാല്യക്കാരും മയ്യിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതിക്ഷേത്രത്തിലെത്തുന്നതോടെ ഗമനാഗമന ചടങ്ങ് പൂർത്തിയാകും.
വയൽക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല സ്വർണപ്രശ്‌നചിന്തയിലാണ് ഇരുക്ഷേത്രത്തിലെയും ആചാരസ്ഥാനികരുടെയും കമ്മിറ്റി ഭാരാവാഹികളുടെയും സാന്നിധ്യത്തിൽ ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായത്. അതിർത്തിത്തർക്കത്തെ തുടർന്നാണ് ഇരുക്ഷേത്രങ്ങളും നേരത്തെ വിരോധത്തിലായത്. ഇരു ക്ഷേത്രങ്ങളും നിലവിൽ പ്രവർത്തിക്കുന്നത് പോലെ തുടരുകയും പൂർവാചാരപ്രകാരം ഇരുക്ഷേത്രങ്ങളും പരസ്പരം നടത്തിവരാറുള്ള ചടങ്ങുകൾ തുടർന്ന് നടത്തുകയും ചെയ്യും.
Content Highlights: Two temples in Cheruvathur have resumed their traditional ritual procession after resolving a 38-year-long border dispute.
Published: 29 Nov 2026, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented