നീലേശ്വരം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിട സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 40 സിമന്റ് ബഞ്ചുകൾ തിങ്കളാഴ്ച സ്ഥാപിക്കും. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സന്ദർശനത്തിനെത്തിയ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട് നീലേശ്വരം റെയിൽവേ ഡിവലപ്‌മെന്റ് കലക്ടീവ്-എൻ.ആർ.ഡി.സി.യുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ട്രെയിൻ വിവരങ്ങൾ കാണിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ ഒരു മാസത്തിനകം സ്ഥാപിക്കും. നിലവിലെ സ്റ്റേഷൻ കെട്ടിടം നിലനിർത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടവും നിർമിക്കും.

ഒന്നാം പ്ലാറ്റ്‌ഫോമിലെ പൊട്ടിപ്പൊളിഞ്ഞ തറ പുതുക്കിപ്പണിയുക, ഇരു പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് വഴുക്കലില്ലാത്ത ടൈലുകൾ സ്ഥാപിച്ച് അപകടസാധ്യത കുറക്കുക, രാത്രികാല ട്രെയിനുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊമേഴ്‌സ്യൽ വിഭാഗം തുടങ്ങുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനവും ഡി.ആർ.എമ്മിന് നൽകി.

എൻ.ആർ.ഡി.സി. പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ, സെക്രട്ടറി എം. വിനീത്, ജോ. സെക്രട്ടറി കെ. ബാബുരാജ്, പ്രൊഫ. വി.വി. പുരുഷോത്തമൻ, ടി.സി.വി. ശ്രീനാഥ് ശശി, എം. ബാലകൃഷ്ണൻ, കെ.വി. മനോജ് എന്നിവർ ഡി.ആർ.എമ്മുമായുള്ള ചർച്ചയിൽ പങ്കെടുത്തു.