പെരിയ: കലോത്സവപ്പിറ്റേന്ന് കലോത്സവനഗരിയിലും സ്കൂളിലും പരിസരത്തും ബാക്കിയായ മാലിന്യം നീക്കാൻ പെരിയ ഗവ. പോളിടെക്നിക് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്നു. പെരിയ ഗവ. പോളിടെക്നിക് കോളേജിൽ ജനുവരി 21 മുതൽ 24 വരെ നടക്കുന്ന പ്രഗ്യാൻ 2027 പ്രഗ്യാൻ ക്ലീനിങ് ടെക്നിക്കൽ ഫെസ്റ്റിന്റെ പ്രചാരണാർഥമാണ് ശുചീകരണയജ്ഞത്തിന് പ്രഗ്യാൻ ക്ലീനിങ് ഡ്രൈവ് ഒരുക്കിയത്.

To advertise here,

ഞായറാഴ്ച രാവിലെ 8.30-ന് തുടങ്ങിയ പ്രഗ്യാൻ ക്ലീനിങ് ഡ്രൈവ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വേർതിരിച്ചാണ് ശേഖരിച്ചത്. പെരിയ ഗവ. പോളിടെക്നിക് കോളേജിലെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ 50-ഓളം വിദ്യാർഥികൾ, അധ്യാപകർ, പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർ, പി.ടി.എ.-മദർ പി.ടി.എ. ഭാരവാഹികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ സേവനത്തിൽ പങ്കാളികളായി.

എം. പുരന്ദര, ഗോവർധന കായർത്തായ, കെ.കെ. രാഹുൽ, വി.ആർ. രേഷ്‌മ, എ.ആർ. അരുൺ, കെ.വി. വിശ്വംഭരൻ, പി. സുമതി, ഷീബ സജീന്ദ്രൻ, സത്യൻ മഠത്തിൽ, വി. ഹരിപ്രിയ, ബി. അശ്വന്ത് എന്നിവർ നേതൃത്വം നൽകി. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതിക-സാംസ്കാരിക-കലാസാഹിത്യ-പ്രദർശന-വിപണന-ഭക്ഷ്യ-വാഹന മേളയാണ് പ്രഗ്യാൻ 2027.