കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ലേബർ കോഡുകളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചും ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു.

To advertise here,

ചേംബർ പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി, അധ്യക്ഷത വഹിച്ചു. അഡ്വ. സി.ബി. മുകുന്ദൻ, അഡ്വ. ബിനിത സി. മുകുന്ദൻ എന്നിവരാണ് ക്ലാസെടുത്തത്.

ചേംബർ ഓണററി സെക്രട്ടറി സി. അനിൽ കുമാർ, ഡയറക്ടർ ഇ.കെ. അജിത് കുമാർ, വൈസ് പ്രസിഡന്റ് കെ. നാരായണൻ കുട്ടി, ജോയിന്റ് സെക്രട്ടറി എ.കെ. റഫീഖ്, ഡയറക്ടർമാരായ ദിനേശ് ആലിങ്ങൾ, കെ.കെ. പ്രദീപ്, മുൻ പ്രസിഡന്റ് ടി.കെ. രമേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.