മാലൂർ : തൃക്കടാരിപ്പൊയിലിനെ മാതൃകാ ടൗണായി മാറ്റാൻ നടപടികൾ തുടങ്ങി. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായാണ് ജനകീയ കൂട്ടായ്മയിൽ തൃക്കടാരിപ്പൊയിലിനെ മാതൃകാ ടൗണാക്കുന്നത്.
ആദ്യഘട്ടത്തിൽ പദ്ധതിയുടെ ശുചിത്വ, മാലിന്യ സംസ്കരണ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും.
മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കരിപ്പായി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാർച്ച് 31-ന് ബീക്കൺ ടൗണായി പ്രഖ്യാപനം നടത്തും. മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബെയ്സ് ലൈൻ സർവേ നടത്തി. ഹരിതകർമസേനയും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ടൗണിലെ വ്യാപാരികളും സന്നദ്ധസംഘടനകളും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് രമ്യശ്രീ പ്രജിത്ത്, എ.ജയരാജൻ, രേഷ്മ സജീവൻ, കെ.കെ.രവീന്ദ്രൻ, പാറ വിജയൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രജിഷ, മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപൻ, വി.കെ.കുഞ്ഞികൃഷ്ണൻ, അസി. സെക്രട്ടറി സാദിഖ് എന്നിവർ സംസാരിച്ചു.
Published: 07 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented