ആലക്കോട് : കുടക് വനാതിർത്തി മേഖലയിലെ മുക്കട, ചീക്കാട് പ്രദേശത്ത് ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നില്ല. കോൺക്രീറ്റ് പാലം വരുവാൻ കാലതാമസമുണ്ടാകുമെന്നതിനാൽ താത്കാലികസംവിധാനമായി റെഗുലേറ്റേർ കം ബ്രിഡ്ജ് യാഥാർഥ്യമായാൽ കാർഷിക മേഖലയിൽ നൂറുകണക്കിന് കൃഷിക്കാർക്ക് വരുമാനം വർധിപ്പിക്കാനും ചെറുകിട -ഇടത്തരം വാഹനങ്ങൾക്ക് യാത്രാസൗകര്യവും ഏർപ്പെടുത്താനാകും.
മുക്കടയിലും ചീക്കാട്ടും പാലത്തിനായി അരനൂറ്റാണ്ടിലെറെയായി കാത്തിരിപ്പാണ്. ചീക്കാട്-മുരിക്കടവ് റോഡിൽ മഴക്കാലത്ത് പുഴ കടക്കാൻ ഒരു കോൺക്രീറ്റ് നടപ്പാലം വർഷങ്ങൾക്ക് മുമ്പ് പണിതിരുന്നു. കോൺക്രീറ്റ് ഇളകി ദ്രവിച്ച് തകർന്നുവീഴുന്ന സ്ഥിതിയായതോടെ ആളുകൾ ഈ പാലത്തിലൂടെ നടക്കാതായി. വേനൽക്കാലത്ത് വാഹനമോടുന്ന റോഡിൽ കല്ല് പാകിയുറപ്പിച്ച ചപ്പാത്താണ് കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്നത്.
നിരവധി പിന്നാക്ക കുടുംബങ്ങൾ പാർക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരും ചീക്കാട് ഉണ്ണിമിശിഹാ തീർഥാടന ദൈവാലയം, ചീക്കാട് ദേവി ക്ഷേത്രം എന്നിവിടങ്ങളിങ്ങളിലേക്കുള്ള ഭക്തജനങ്ങളും ആശ്രയിക്കുന്ന ചീക്കാട്-മൂരിക്കടവ് റോഡിന്റെ പ്രയോജനം വേനൽക്കാലത്തു മാത്രമാണ് ലഭിക്കുന്നത്.
മുക്കടപ്പാലം തളിപ്പറമ്പ്-കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിൽ മുക്കട ടൗണി നിന്ന് ചുള്ളിപ്പളള, മാമ്പൊയിൽ, അരിവിളഞ്ഞ പൊയിൽ, ജയഗിരി മേഖലകളിലൂടെ ജോസ്ഗിരിയുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പുഴക്ക് കോൺക്രിറ്റ് പാലമോ റെഗുലേറ്റർ കം ബ്രിഡ്ജോ വന്നാൽ ആയിരത്തിലധികം കുടുംബങ്ങൾക്ക് സഹായകമാകും. പുതിയ ഓരോ പഞ്ചായത്തുഭരണസമിതികളും അധികാരത്തിലേറുമ്പോൾ സ്ഥലപരിശോധനയും പ്ലാനും എസ്റ്റി മേറ്റുമൊക്കെ തയ്യാറാക്കുമെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല.
ഉദയഗിരി പഞ്ചായത്തിന്റെ പകുതിയോളം പ്രദേശത്തിന്റെ വികസനത്തെയും ജനങ്ങളുടെ യാത്രാസൗകര്യത്തെയും ബാധിക്കുന്ന മുക്കടയിലെയും ചീക്കാട്ടെയും ജനങ്ങൾക്ക് യാത്രാസൗകര്യത്തിനായി രണ്ടിടത്തും റെഗു ലെറ്റർ കം ബ്രിഡ്ജ് ഉടൻ യാഥാർഥ്യമാകാൻ നടപടി സ്വീകരിക്കണം.
മുക്കട റഗുലേറ്റർ കം ബ്രിഡ്ജ് വേണം
:നാല്പതിൽപ്പരം ഗ്രാമങ്ങളിലെ കർഷക കുടുംബങ്ങളുടെ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനും കാർഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും സൗകര്യപ്പെടു ന്ന നിലയിൽ ടി.സി.ബി. റോഡ് മുക്കട ടൗണിൽനിന്ന് പുഴക്ക് കുറുകെ റഗുലേ റ്റർ കംബ്രിഡ്ജ് നിർമിക്കണം.
സിബി വർഗീസ്, വ്യാപാരി-വ്യവസായി ഏകോപന സമിതി
Published: 16 Oct 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented