ഇരിട്ടി : ഓപ്പറേഷൻ ഗജമുക്തി തുടർദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച ആറ് കാട്ടാനകൾ അടങ്ങുന്ന സംഘത്തിൽനിന്ന് അെഞ്ചണ്ണത്തെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. പ്രദേശത്ത് തമ്പടിച്ച ഒരു കുട്ടിയാനയുൾപ്പെടെ ആറ് കാട്ടാനകളെയാണ് ആദ്യം കണ്ടെത്തിയത്. ഇവയെ വട്ടക്കാട്ടുനിന്ന് താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി വന്യജീവി സങ്കേതത്തിലേക്ക് തുരത്തുന്നതിനിടെ ഒരു ആന വഴിമാറി ഓടച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്ന് ഈ ആനയെക്കൂടി കാട്ടിലേക്ക് കയറ്റിവിടാൻ ദൗത്യസംഘം ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഡ്രൈവ് തത്കാലത്തേക്ക് അവസാനിപ്പിച്ചു. കഴിഞ്ഞദിവസം ഫാം ബ്ലോക്ക് ആറിൽ കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചിരുന്നു. റബ്ബർ ചവിട്ടിമറിച്ചിടുകയൂം തൊലി പൊളിച്ചുതിന്നുകയും ചെയ്തിരുന്നു. തുടർന്ന് ഫാം അധികൃതർ മേഖലയിൽനിന്ന് കാട്ടാനകളെ തുരത്തണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വനം കൊട്ടിയൂർ റേഞ്ച്, കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ ജീവനക്കാരും ആറളം വൈൽഡ് ലൈഫ് അംഗങ്ങളും ഉൾപ്പെടെ മുപ്പതോളം പേർ അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും ദൗത്യം തുടരും. ആനമതിൽ നിർമാണം പൂർത്തിയാകുംമുമ്പ് ജനവാസമേഖലയിലും ആറളം ഫാമിലുള്ള മുഴുവൻ ആനകളെയും ആറളം വനത്തിലേക്ക് തുരത്തണമെന്ന് വനം മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം നിർദേശിച്ചിരുന്നു.
Published: 16 Oct 2026, 03:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented