ചൊക്ളി : നിടുമ്പ്രത്ത് കേരള തെയ്യംകലാ അക്കാദമി ഉദ്ഘാടനത്തിെനാരുങ്ങുന്നു.
തെയ്യം, തിറ, തെയ്യത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട ഇതരകലകൾ എന്നിവയുടെ സംരക്ഷണം, പ്രസാരണം, ഗവേഷണം,
കലാകാരന്മാരുടെ ക്ഷേമം, തെയ്യം, തിറ എന്നീ അനുഷ്ഠാനകലകളുടെ മ്യൂസിയം, ആർട്ട് ഗാലറി, തെയ്യം വില്ലേജ് ഉൾപ്പെടെ തെയ്യം സംബന്ധമായ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും അത്തരം കലാപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായാണ് അക്കാദമി പ്രവർത്തിക്കുക.
കേരളസർക്കാർ സാംസ്കാരികവകുപ്പ് രൂപവത്കരിച്ച തെയ്യംകലാ അക്കാദമി തലശ്ശേരി മണ്ഡലത്തിൽ നിടുമ്പ്രം ശ്രീമുത്തപ്പൻ മടപ്പുരയിലുള്ള ആസ്ഥാനമന്ദിരത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 2018-19 സാമ്പത്തികവർഷത്തെ കേരളസർക്കാർ ബജറ്റിൽ തലശ്ശേരി മണ്ഡലത്തിൽ അനുവദിച്ച പദ്ധതിയാണ്.
തെയ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപംകൊണ്ട കലാരൂപങ്ങൾക്ക് ദേശീയതലത്തിലും അന്തർദേശീയതലത്തിലും പ്രചാരണം നൽകുക, പൈതൃക കലകൾക്ക് യുനെസ്കോ പോലുള്ള സ്ഥാപനങ്ങളുടെ അംഗീകാരം ലഭ്യമാക്കുക, ഹെറിറ്റേജ് കലാരൂപങ്ങൾക്ക് അന്തർദേശീയ വിനിമയ കേന്ദ്രമുണ്ടാക്കുക, ടൂറിസം-പരിസ്ഥിതി-കായികവകുപ്പുകളുടെ ഏകോപനത്തിലൂടെ ഇതര സംസ്ഥാന കലാരൂപങ്ങളുടെ പ്രദർശനവും അവതരണവും സംഘടിപ്പിക്കുക, മലയാള ഭാഷയ്ക്ക് നിഘണ്ടു സംഭാവന ചെയ്ത ഹെർമൻ ഗുണ്ടർട്ടിന് മലയാളം അഭ്യസിപ്പിച്ച ഊരാച്ചേരി ഗുരുക്കൻമാരുടെ നാടായ ചൊക്ളിയിൽ ജർമനിയിൽ പ്രവർത്തിക്കുന്ന ഗുണ്ടർട്ട് ഫൗണ്ടേഷനുമായി ചേർന്ന് വിദേശികളായ സഹൃദയർക്ക് കളരിപ്പയറ്റ്, വംശീയ ചികിത്സ പഠിക്കുവാനും സർട്ടിഫിക്കറ്റ് കോഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു അന്തർദേശീയ കേന്ദ്രമാക്കി ഉയർത്തുന്നതിനായി തെയ്യംകലാ അക്കാദമിയെ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇൻടാജിബിൾ ഹെറിറ്റേജ് ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
1.25 കോടി രൂപ ചെലവിലാണ് ഒന്നാംഘട്ട നിർമാണ പ്രവൃത്തി ആരംഭിച്ചത്. ഏതാണ്ട് പ്രവൃത്തികൾ പൂർത്തീകരിച്ചതോടെ നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1700 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള തറനിലയിലാണ് തെയ്യംകലാ അക്കാദമിയുടെ അഡ്മിനിസ്ട്രേഷൻ ഓഫീസ്. ഒന്നാംനിലയിൽ അതിവിശാലമായ ആർട്ട് ഗാലറിയാണ്. 1900 സ്ക്വയർഫീറ്റ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കാനുള്ള കരകൗശലവസ്തുക്കൾ പദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പാക്കും.
Published: 20 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented