മയ്യഴി : പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ കോഴ്‌സുകൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ബിരുദസർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികളുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി

To advertise here,

ആവശ്യപ്പെട്ടു. പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലറെയും പരീക്ഷാ കൺട്രോളറെയും നേരിൽ കണ്ട് ഭാരവാഹികൾ നിവേദനം നൽകി.

ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലെ കാലതാമസം മൂലം നിരവധി വിദ്യാർഥികൾക്ക് തുടർപഠനം നിഷേധിക്കപ്പെടുകയാണ്. ജോലി, വിദേശ വിദ്യാഭ്യാസം, വിവിധ ഔദ്യോഗിക ആവശ്യങ്ങൾ എന്നിവയ്ക്കായി ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ബി.ജെ.പി. നേതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന കാര്യമെന്ന നിലയിൽ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ വേഗത്തിലാക്കണം. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

 

ബി.ജെ.പി. മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രവിചന്ദ്രൻ, സംസ്ഥാന ഐ.ടി. കോ കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, കെ.എം.തൃജേഷ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.