കണ്ണൂർ : വാരം ഡി.വി. ഫാമിലി ട്രസ്റ്റിന്റെ ഡി.വി. മൊയ്തീൻകുട്ടി ഹാജി പുരസ്കാരം തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മാനേജർ അഡ്വ. പി. മഹ്‌മൂദിന് ജസ്റ്റിസ് കൗസർ എട്ടപ്പകത്ത് നൽകി. ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാവിനെ അഡ്വ. പി.വി. സൈനുദ്ദീൻ പരിചയപ്പെടുത്തി. പ്രൊഫ. എ.പി. സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഡി.വി. മുഹമ്മദ് കുട്ടി, ഡി.വി. മൊയ്തീൻ കുഞ്ഞി, പ്രൊഫ. ഇസ്മായിൽ ഓലായിക്കര, മഹ്മൂദ് അള്ളാംകുളം, ഡി.വി. ആശിഖ്, പി.എം. ബഷീർ, ഡി.വി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.

To advertise here,