ആറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ബോംബെ ഹൈക്കോടതി, 20 വർഷം കഠിനതടവ് വിധിച്ചു. വഴിയിൽവെച്ച് കുട്ടിയെ കണ്ടപ്പോൾ പ്രതി ചോക്ലേറ്റ് നൽകി ആകർഷിച്ചു. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒരു  കെട്ടിടത്തിന്റെ മൂലയിൽ ഉപേക്ഷിച്ചു. കുട്ടി നഗ്‌നയായിരുന്നു.

To advertise here,

കുട്ടിയെ കണ്ട ഒരു സ്ത്രീയാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസ് പ്രതിയെ ഒരാഴ്ചക്കു ശേഷം പിടിച്ചു. ഫോറൻസിക്  വിദഗ്ദ്ധയായ ഒരു ഡെന്റൽ ലേഡി ഡോക്ടർ ആയിരുന്നു വിദഗ്ദ്ധ സാക്ഷി. പ്രതിയുടെ പല്ലിന്റെ അടയാളം തന്നെയാണ്  കുട്ടിയുടെ ചുണ്ടിൽ ഉള്ളതെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. ഡോക്ടർക്ക് അതു ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞു. 

കുട്ടിക്ക് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഡോക്ടറുടെ മൊഴി കോടതിക്ക് സ്വീകാര്യമായിരുന്നു. ഇങ്ങനെയുള്ള വിദ്ഗദ്ധസാക്ഷികളുടെ മൊഴി സ്വീകാര്യമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. പ്രതി സൂദസിന് കീഴ്‌കോടതി  നൽകിയ 20 വർഷം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുട്ടിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സർക്കാർ നൽകാൻ കോടതി  നിർദേശിച്ചു. മൃഗതുല്യനായ പ്രതിക്ക് യാതൊരു ദയയും ഇല്ലെന്നു കോടതി പറഞ്ഞു.