ഒരു പരിചയവും ഇല്ലാത്ത വനിത പോലീസിനെ ഹലോ ഡാർലിങ് എന്ന് ഒരു യുവാവ് വിളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് കൊൽക്കത്ത ഹൈക്കോടതി വിധിച്ചു. പ്രതിയായ ജനക്‌രാമിന് ഒരു മാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു അങ്ങനെ വിളിച്ചത് ലൈംഗികച്ചുവയുള്ള ഒന്നായി  കണക്കാക്കി സ്ത്രീയെ മാനഭംഗപ്പെടുത്തുന്ന കുറ്റ കൃത്യമായതിനാൽ ശിക്ഷ വിധിക്കുന്നു എന്ന് കോടതി പറഞ്ഞു.

To advertise here,

വനിത പോലീസിനെ പ്രതിക്ക് ഒരു പരിചയവും ഇല്ലായിരുന്നു. റോഡിൽവെച്ചു മറ്റുള്ളവർ കേൾക്കേയായിരുന്നു  ഇങ്ങനെ വിളിച്ചത്. മാത്രമല്ല, പ്രതി മദ്യലഹരിയിൽ ആയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ ജില്ലാകോടതി  ശരി വെച്ചു.

അതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. എന്നാൽ ശിക്ഷ മൂന്ന് മാസത്തിൽനിന്ന് ഒരു മാസമായി കുറച്ചു. പൊതുസ്ഥലത്തുവെച്ചു സ്ത്രീയെ അപമാനിച്ചു കൊണ്ട് ലൈംഗികച്ചുവയോടെ പ്രതി സംസാരിച്ചുവെന്നാണ് തെളിവ്. അതിനാൽ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.