കൗമാരപ്രായക്കരുടെ ലൈംഗിക പെരുമാറ്റരീതികളെ കുറിച്ചു കൊൽക്കൊത്ത  ഹൈക്കോടതി നടത്തിയ ചില  പരാമർശങ്ങൾ തികച്ചും അനാവശ്യമെന്നു പറഞ്ഞു സുപ്രീം കോടതി  തള്ളിക്കളഞ്ഞു. ഇത് സദാചാര പ്രസംഗമാണ്. ജഡ്ജമാർ ഇങ്ങനെ അഭിപ്രായം പറയുകയോ നിരീക്ഷിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു  ലൈംഗിക അതിക്രമ കേസ് പരിശോധിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

To advertise here,

സുപ്രീം കോടതി ഈ കേസ് സ്വമേധയാ വിളിച്ചുവരുത്തിയാണ് പരിശോധിച്ചത്. കൗമാരപ്രായക്കാർ, പ്രത്യേകിച്ച്  പെൺകുട്ടികൾ ലൈംഗികത നിയന്ത്രിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വകാര്യതയും ശരീരവും പെൺകുട്ടികൾ
സൂക്ഷിക്കണം. ഇല്ലെങ്കിൽ നഷ്ടം അവർക്കു തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

ഇത്തരം നിരീരക്ഷണങ്ങളോട് സുപ്രീം കോടതി  ഒട്ടും യോജിച്ചില്ല. ഇതൊക്കെ ജഡ്ജമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും സുപ്രീം കോടതി  പറഞ്ഞു.