ഒന്നാം വർഷ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്കെതിരെ നടപടി എടുത്ത യൂണിവേഴ്‌സിറ്റി തീരുമാനം പഞ്ചാബ് ഹൈക്കോടതി ശരിവച്ചു. ഇവർ ഡോക്ടർമാർ ആയാൽ രോഗികളെ കൊല്ലും? ഹൈക്കോടതി വേദനിക്കുന്ന  മനസ്സോടെ പറഞ്ഞു.

To advertise here,

പരീക്ഷഹാളിൽ തട്ടിപ്പ് നടത്തുന്ന വിദ്യാർഥിയുടെ മനസ് എന്തായിരിക്കും? വക്രബുദ്ധി? ഈ വിദ്യാർത്ഥി ഡോക്ടർ ആയാൽ പൊതുജനാരോഗ്യം  അപകടത്തിലാക്കും. രോഗികൾ മരിച്ചുവീഴും. ഹൈക്കോടതി പറഞ്ഞു.

പരീക്ഷഹാളിലെ ദൃശ്യങ്ങൾ യൂണിവേഴ്‌സിറ്റി ഹാജരാക്കിയത് കോടതി  വീക്ഷിച്ചു. വിദ്യാർഥികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി പറഞ്ഞു. സമൂഹത്തിന് അപകടകാരികളായ ഇവർക്കെതിരെ യൂണിവേഴ്‌സിറ്റിക്കു നടപടി എടുക്കാം.