തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. സംഘടിപ്പിക്കുന്ന സേവാജ്യോതിയാത്രയുടെ ഭാഗമായി തൊടുപുഴയിൽ ബൈക്ക് റാലി നടത്തി.

To advertise here,

ബി.ജെ.പി. ഇടുക്കി നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ. ശ്രീവിദ്യ രാജേഷ് റാലി ഫ്ലാഗ് ഓഫ്ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ദീപജ്വാല തെളിച്ച് ഉദ്ഘാടനംചെയ്തു.

ജില്ലാ അധ്യക്ഷ അഡ്വ. ശ്രീവിദ്യ രാജേഷ് അധ്യക്ഷതവഹിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ സമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് വി.എൻ., ബി.ജെ.പി. മേഖലാ സെക്രട്ടറി അജയ് ഘോഷ്, ജില്ലാ വൈസ് പ്രസിഡന്റുമാർ, ജില്ലാ സെക്രട്ടറിമാർ, വിവിധ മണ്ഡലം അധ്യക്ഷന്മാർ, വിവിധ മോർച്ചകളുടെ ഭാരവാഹികൾ എന്നിവരടക്കം നിരവധി ബി.ജെ.പി. പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.