വാഗമൺ : വട്ടപ്പതാൽ-വാഗമൺ പാത കണ്ടാൽ റോഡാണെന്ന് തോന്നില്ല. കഷ്ടം തോന്നും. അത്രയ്ക്കും‌ തകർന്നുപോയി. നാട്ടുകാരും വിനോദസഞ്ചാരികളും ഒരുപോലെ ഉപയോഗിക്കുന്ന റോഡാണ് ഇത്.

To advertise here,

500 കുടുംബങ്ങൾ

ഏലപ്പാറ പഞ്ചായത്തിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് ഈ പാത. കൂടാതെ, പ്രധാന റിസോർട്ടുകൾ സ്ഥിതിചെയ്യുന്ന പ്രദേശവും. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ഇതുവഴി പോകുന്നത്.

വെള്ളിക്കുളം, പുള്ളിക്കാനം, ഏലപ്പാറ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്ന നൂറിലധികം സ്‌കൂൾകുട്ടികളും ഈ ദുരിതപാത താണ്ടണം.

റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ്. ഇതിൽ വെള്ളം നിറഞ്ഞ് കുളം പോലെയായി. കാൽനടയാത്രപോലും അസാധ്യം.

മുൻ പീരുമേട് എം.എൽ.എ. വാഴൂർ സോമൻ, റോഡ് നവീകരണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചില ഭാഗങ്ങളിൽ കോൺക്രീറ്റുചെയ്തു. പിന്നെ ഒന്നും നടന്നില്ല. കരാറുകാരന്റെ

അനാസ്ഥ കാരണമാണ് പണി മുടങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കരാറുകാരന്റെ അനാസ്ഥയ്ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് കുമാർ ആരോപിച്ചു. എന്നാൽ, ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു. എത്രയും പെട്ടെന്ന് റോഡ് നന്നാക്കണം.