നെടുങ്കണ്ടം : ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനം കൽകൂന്തൽ സെയ്ന്റ് ഹാബേൽ ആംഗ്ലിക്കൻ ചർച്ചിന്റെ നേതൃത്വത്തിൽ കൈപറ്റ ഹാബേൽ പിതാവിന്റെ 173-ാമത് ഹാബേൽവർഷ റാലിയും പൊതുസമ്മേളനവും നടന്നു.

To advertise here,

സേനാപതി വേണു എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഡോ. ജോർജ് ജേക്കബ് കോർ എപ്പിസ്‌കോപ്പ അധ്യക്ഷനായി.

ബിഷപ്പ് ഡോ. ബാബു ജേക്കബ് വെട്ടിക്കാട്ടിൽ (എ.സി.ഐ. സ്പിരിച്വൽ അഡ്മിനിസ്ട്രേറ്റർ) അനുഗ്രഹപ്രഭാഷണം നടത്തി.

നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന്‌ പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി. നേടിയ ഡോ. ഗ്രീഷ്മാ തങ്കച്ചൻ വെട്ടിക്കാട്ടിലിനെ അനുമോദിച്ചു.

നെടുങ്കണ്ടം പഞ്ചായത്ത് അംഗങ്ങളായ ഇന്ദു സുരേഷ്, ലിൻസി സിബി, അടിമാലി പഞ്ചായത്തംഗം പി.എം. ജോയ് പാലത്തിങ്കൽ, ഡോ. മർക്കോസ് ബെന്നി, എ. വർഗീസ് കുമളി,

ഡോ. മണിരാജ് മൂന്നാർ, പി.എം. ജോർജ് മണിയാറൻകുടി, പി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.