കുഞ്ചിത്തണ്ണി: ആയിരക്കണക്കിന് ആളുകളാണ് നീലക്കുറിഞ്ഞി വസന്തം കാണാൻ ദിവസവും മൂന്നാറിൽ എത്തുന്നത്.

To advertise here,

തിരക്കും ചാറ്റമഴയും കാരണം ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനത്തിലേക്കുള്ള പ്രവേശനം ഞായറാഴ്ച രണ്ടുമണിക്കൂറോളം നിർത്തിവെക്കുന്ന സ്ഥിതിയുണ്ടായി. വരുംദിവസങ്ങളിൽ തിരക്കുകൂടും. ചൊക്രമുടി ബൈസൺ ട്രയൽ ട്രെക്കിങ് സെന്ററിന്റെ മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള യാതൊരു സംവിധാനവുമില്ല. ഗ്യാപ്പ് റോഡിന്റെ ഇരുവശങ്ങളിലുമായി കിലോമീറ്റർ ദൂരത്തിലാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ഗ്യാപ്പ് റോഡിൽ നല്ല വീതിയുള്ളതിനാൽ മാത്രമാണ് ഇവിടെ ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പരിമിതമായ ശൗചാലയ സംവിധാനമാണ് ഉള്ളത്. സഞ്ചാരികളുടെ സുരക്ഷയുടെ കാര്യത്തിലും പ്രത്യേകം സംവിധാനങ്ങളൊന്നും ചെയ്തിട്ടില്ല. താഴേക്ക് കുഴിയുള്ളഭാഗത്ത് കുറച്ച് കയറുകൾ വലിച്ചുകെട്ടിയിരിക്കുന്നതല്ലാതെ മറ്റു സുരക്ഷാസംവിധാനങ്ങൾ ഒന്നും ഇല്ല.

സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഇല്ല. മൂന്നാറിലും വലിയതിരക്കും ഗതാഗതക്കുരുക്കുമാണ്.