മറയൂർ : ബുക്ക് ചെയ്ത് ഒ.ടി.പി. ലഭിച്ചിട്ടും പാചകവാതകം കിട്ടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കാന്തല്ലൂരിൽ ഗ്യാസ് വണ്ടി തടഞ്ഞു.

To advertise here,

മറയൂർ പോലീസ് സംഘം സ്ഥലത്തെത്തി ഗ്യാസ് വണ്ടി മറയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

അങ്കണവാടിക്കുപോലും ഗ്യാസ് നൽകാൻ ഏജൻസി തയ്യാറായില്ല എന്ന് നാട്ടുകാർ പറയുന്നു.

മൂന്നാറിലെ ഒരു ഗ്യാസ് ഏജൻസിയാണ് കാന്തല്ലൂർ മറയൂർ മേഖലയിൽ ഗ്യാസ് വിതരണം നടത്തുന്നത്. മൂന്നുദിവസം മുൻപ് ഗ്യാസ് ബുക്ക് ചെയ്തവർക്ക് വാഹനത്തിൽ ഗ്യാസ് കാന്തല്ലൂരിൽ എത്തിച്ച് 50-ഉം നൂറും രൂപ കൂടുതൽ വാങ്ങിയാണ് ഗ്യാസ് ഗുണഭോക്തക്കൾക്ക് നല്കുന്നത്.

എന്നാൽ, ഗുണഭോക്താക്കളെ വിവരമറിയിക്കാതെ കാന്തല്ലൂരിൽ എത്തി ഒ.ടി.പി. ലഭിച്ചില്ല എന്ന് പറഞ്ഞ് ഗ്യാസ് വിതരണം ചെയ്യാതെ മടങ്ങിയപ്പോഴാണ് ഞായറാഴ്ച പഞ്ചായത്ത് ഓഫീസിനടുത്തുവെച്ച് നാട്ടുകാർ വാഹനം തടഞ്ഞത്.

തിങ്കളാഴ്ച ബുക്ക് ചെയ്തവർക്കെല്ലാം ഗ്യാസ് വിതരണം ചെയ്യുമെന്ന് പോലീസ്‌ നൽകിയ ഉറപ്പിന്മേലാണ് നാട്ടുകാർ പ്രതിഷേധത്തിൽനിന്ന്‌ പിൻമാറിയത്.

കാന്തല്ലൂർ ടൗണിൽനിന്ന്‌ മൂന്നു കിലോമീറ്റർ അകലെയുള്ള പെരുമലയിൽ ഗ്യാസ് വിതരണം ചെയ്യാൻ ഗ്യാസ് വണ്ടി എത്തിയിട്ട് മാസങ്ങളായി.