മുട്ടം ഐ.എച്ച്.ആർ.ഡി. സ്കൂളിലെ ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ന്
മുട്ടം : ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ ബാസ്കറ്റ്ബോൾ കോർട്ട് വെള്ളിയാഴ്ച രാവിലെ 9.30-ന് നിയമസഭാ ചീഫ് വിപ്പ് അബു ജോൺ ജോസഫ് നാടിന് സമർപ്പിക്കും. സ്കൂളിന്റെ ചിരകാല അഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
മുൻ എം.എൽ.എ. പി.ജെ. ജോസഫ് പ്രത്യേക ഫണ്ടിൽനിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കോർട്ട് നിർമ്മിച്ചത്.
ഉദ്ഘാടന സമ്മേളനത്തിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് അധ്യക്ഷത വഹിക്കും.
കോർട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കായിക-സാംസ്കാരിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. തണ്ടർ കപ്പ് എവർറോളിങ് ട്രോഫിക്കായുള്ള ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കും. ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സെവൻസ് ഫുട്ബോൾ മത്സരങ്ങളും നടക്കും.
യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി രണ്ടംഗ ടീമുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരവും ട്രഷർ ഹണ്ട് മത്സരവും ഉണ്ടാകും. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് റോബോട്ടിക്സ് ഹാൻഡ്സ്-ഓൺ വർക്ഷോപ്പിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ എന്നിവയ്ക്ക് പുറമേ ബാസ്കറ്റ്ബോളിലും പരിശീലനം നൽകാൻ കഴിയുന്നത് വിദ്യാർഥികൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹണി ജോസ് പറഞ്ഞു.
Published: 20 Nov 2026, 01:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented