തേക്കിൻകാനത്ത് മുടങ്ങിക്കിടന്ന റോഡുപണി പുനരാരംഭിച്ചു

To advertise here,

കുഞ്ചിത്തണ്ണി : ഒടുവിൽ അധികൃതർ കണ്ണ് തുറന്നു. എല്ലക്കൽ- മുല്ലക്കാനം പാതയിൽ തേക്കുംകാനം ഭാഗത്ത് റോഡ് പണി പുനഃരാരംഭിച്ചു.

കാലങ്ങളായി ഇവിടെ റോഡ് പണി നിലച്ചിരിക്കുകയായിരുന്നു.

2024-ലാണ് മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള റോഡും മുതിരപ്പുഴയാറിന് കുറുകെ എല്ലക്കല്ലിൽ പുതിയ പാലവും നിർമിക്കുന്നതിന് 39 കോടി രൂപ അനുവദിച്ചത്.

തുടർന്ന് പാറ പൊട്ടിച്ച് മണ്ണ് മാറ്റി. സംരക്ഷണഭിത്തിയും കലുങ്കും നിർമിച്ച് വളവും നിവർത്തി. പിന്നെ ഒന്നും നടന്നില്ല. ഇപ്പോൾ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. മഴയത്ത് ചെളിക്കുണ്ടാകും. അല്ലാത്തപ്പോൾ പൊടിശല്യവും.

തേക്കിൻകാനം ഭാഗത്ത് കാൽനട പോലും അസാധ്യമായി.

എന്നിട്ടും കാരറുകാരൻ പണി പുനരാരംഭിച്ചില്ല. തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വലിയ പ്രതിഷേധങ്ങൾ നടത്തി. മാതൃഭൂമി സംഭവം റിപ്പോർട്ട് ചെയ്തു.

ഒടുവിൽ കഴിഞ്ഞദിവസം റോഡ് പണി പുനരാരംഭിക്കുകയായിരുന്നു.