ഏലപ്പാറ : എസ്.എൻ.ഡി.പി. യോഗത്തെ എതിർക്കുന്നവർ മൂഢ സ്വർഗത്തിലാണെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഏലപ്പാറയിൽ എസ്.എൻ.ഡി.പി. ശാഖ കീർത്തിസ്തംഭം ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഭദ്രദീപ പ്രകാശനം പീരുമേട്‌ യൂണിയൻ ആക്ടിങ് പ്രസിഡൻ്റ് പി. കെ. രാജൻ നിർവഹിച്ചു. ശാഖ പ്രസിഡൻറ്‌ പി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

സിറിയക് തോമസ് എം.എൽ.എ., യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിൽ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, എ.ബി.ജി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മാത്യു ജോൺ, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.ജി. സലികുമാർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി സുനീഷ് വലിയപുരക്കൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ, യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം അജിത്ത് ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.