ഉപ്പുതറ : മത്സരഓട്ടത്തിനിടെ സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. വളകോട് ടൗണിലെ ഓട്ടോഡ്രൈവർ വി.ടി. ആൽബർട്ട് (55), കോതപാറ മൃഗാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉപ്പുതറ സെൻട്രൽ ജങ്ഷനിൽ ചൊവ്വാഴ്ച 4.30-നാണ് അപകടം. വളകോട്- കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കാല ബസാണ് അപകടം ഉണ്ടാക്കിയത്. ഉപ്പുതറയിൽനിന്ന് സർവീസ് തുടങ്ങുന്ന മറ്റൊരു സ്വകാര്യ ബസിന്റെ മുന്നിൽ പോകുന്നതിന് വളകോട്ടിൽനിന്ന് അമിതവേഗത്തിൽ വരുന്നതിനിടെ ഓട്ടോറിക്ഷയിൽ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ മറിഞ്ഞു. ഡോക്ടറുമായി ചീന്തലാറിന് പോകുകയായിരുന്നു ആൽബർട്ട്. പരിക്കേറ്റവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി വിട്ടയച്ചു.
Published: 25 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented