നെടുങ്കണ്ടം : പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം വാഴവര കോഫീ ബോർഡ് ഫീൽഡ് ഓഫീസുമായി സഹകരിച്ച് വനിതാ കർഷകർക്കായി ജൈവ ഉത്പാദനോപാധികളുടെ നിർമാണത്തിൽ തൊഴിലധിഷ്ഠിത പരിശീലനപരിപാടി സംഘടിപ്പിച്ചു. ഏലം ഗവേഷണകേന്ദ്രം അസി. പ്രൊഫസറും മേധാവിയുമായ ഡോ. നിമിഷ മാത്യൂസ് ഉദ്ഘാടനംചെയ്തു. കാർഷിക വിജ്ഞാന വ്യാപന വിഭാഗം അസി. പ്രൊഫ.ഡോ. സിമി അഷറഫ് പരിശീലനത്തിന് നേതൃത്വം നൽകി. മണ്ണിര കമ്പോസ്റ്റ് നിർമാണം, ചാണകവും വേപ്പിൻപിണ്ണാക്കും ചേർന്ന മിശ്രിതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ടീകരണം, അസോള ഉത്പാദനം തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകി. കൃഷിയിടത്തിൽ ആവശ്യമായ ജൈവ ഉത്പാദനോപാധികൾ സ്വന്തമായി തയ്യാറാക്കാനും അതുവഴി ഒരു വരുമാനമാർഗം കണ്ടെത്താനും വനിതകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സങ്കടിപ്പിച്ചത്. കോഫി ബോർഡ് വാഴവര ഫീൽഡ് ഓഫീസ് സീനിയർ ലെയ്സൺ ഓഫീസർ ആർ. ശുഭ നന്ദിപറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ കേന്ദ്രങ്ങളിലൊന്നായ പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിൽ മണ്ണിര കമ്പോസ്റ്റ്, മണ്ണിര, സമ്പുഷ്ടീകരിച്ച ട്രൈക്കോഡെർമ, അസോള, മത്തി ശർക്കര മിശ്രിതം തുടങ്ങിയ ജൈവ ഉത്പാദനോപാധികൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ഇവ കർഷകർക്ക് സർവകലാശാല നിരക്കിൽ വിൽപ്പന നടത്തിവരുന്നു.
Published: 21 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented