മുംബൈ : മുളുണ്ട് കേരളസമാജത്തിന്റെ ഓണാഘോഷം മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ വിവിധ കലാപരിപാടികളോടെ നടന്നു.സമാജം പ്രസിഡന്റ് ടി.കെ. രാജേന്ദ്രബാബു ജനറൽസെക്രട്ടറി ബി.കെ.കെ. കണ്ണൻ, ട്രഷറർ കെ.മുരളിധരൻ, ലയൺ എം. കുമാരൻനായർ, പ്രസിഡന്റ് എമിറേറ്റ്‌സ് സി. കെ. കെ. പൊതുവാൾ പ്രോഗ്രാം കൺവീനർ സി.ശശിധരൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മുളുണ്ട് എം.എൽ. എ. മിഹിർ കോട്ടെച്ച മുഖ്യാതിഥി യായി. ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു അധ്യക്ഷനായി.
എസ്.എസ്.സി എച്ച.എസ്.സി.പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മലയാളി വിദ്യാർഥികളായ ആൻവിക്ഷികി രാധാകൃഷ്ണൻ പിള്ള, അഖിൽ പ്രസാദ് നായർ എന്നിവർക്ക് അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ലയൺ കുമാരൻ നായരും സോമലത കുമാരൻ നായരും ചേർന്ന് നൽകി.ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം കൈകൊട്ടിക്കളിയും മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്തും ഓണാഘോഷപരിപാടിയുടെ പ്രധാന ആകർഷക ഇനങ്ങളായിരുന്നു.
ഫ്‌ളവേഴ്സ് ടോപ് സിംഗർ സീസൺ 5 ജേതാവ് ശിവശങ്കർ കൃഷ്ണയും അന്നിക മേനോനും ഗാനങ്ങൾ ആലപിച്ചു.
മുളുണ്ടിലെ ഗീതാനൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച ശ്രീകൃഷ്ണലീല ബാലെ, കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ രമണന്റെ നൃത്താവിഷ്കാരം എന്നീ പരിപാടികൾ പ്രത്യേകം ശ്രദ്ധേയമായിരുന്നു.
Published: 28 Sept 2026, 12:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented