റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കുരുക്കാകുന്നു

To advertise here,

കുഞ്ചിത്തണ്ണി : ഉപയോഗശൂന്യമായ വാഹനങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. കുഞ്ചിത്തണ്ണി, ഇരുപതേക്കർ ടൗണുകളിലും സമീപപ്രദേശങ്ങളിലെ റോഡുകളിലുമാണ് നിരവധി വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുന്നത്.

കുഞ്ചിത്തണ്ണി-ഇരുപതേക്കർ റോഡിലും ദേശീയം- കുഞ്ചിത്തണ്ണി റോഡിലും ഇരുപതേക്കർ-പൊട്ടൻകാട് റോഡിലും എല്ലക്കൽ-കുഞ്ചിത്തണ്ണി റോഡിലുമാണ് നിരവധി വാഹനങ്ങൾ റോഡരികിൽ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുന്നത്.

റോഡിന്റെ വശങ്ങളിൽ കൊണ്ടുവന്ന് പാർക്കുചെയ്തിരിക്കുന്ന ഇവ ഗതാഗത തടസ്സത്തിനും പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾമുതൽ കാറുകൾ, ടിപ്പർ ലോറികൾവരെ ഇങ്ങനെ റോഡരികിൽ ഉപേക്ഷിച്ചുകിടപ്പുണ്ട്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകളെകൊണ്ട് നീക്കംചെയ്യുന്നിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണസ്ഥാപന അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.