മണിമല : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ദിശാസൂചികയില്ലാത്തത് വാഹനങ്ങളുടെ കൂട്ടയിടിക്ക് കാരണമാകുന്നു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ വലിയ പാലത്തിനുസമീപം പെട്ടെന്ന് നിർത്തുമ്പോൾ പിന്നാലെവരുന്ന വാഹനം ഇടിക്കുക പതിവാണ്. മൂലേപ്ലാവിലും സമാനസ്ഥിതിയാണ്‌. ഇവിടെ കഴിഞ്ഞദിവസം വൈകീട്ടും അപകടമുണ്ടായി.

To advertise here,

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മൂലേപ്ലാവ് വലിയ തോടിനുകുറുകെ രണ്ട് പാലങ്ങളുണ്ട്. സംസ്ഥാനപാത ആകുന്നതിനു മുമ്പുള്ള പാലവും സംസ്ഥാനപാതവന്നപ്പോൾ നിർമിച്ച പാലവും. ഈ രണ്ട് പാലങ്ങളാണ് വാഹന യാത്രക്കാരെ കുഴയ്ക്കുന്നത്. മണിമല റോഡിൽനിന്ന് പൊൻകുന്നം ഭാഗത്തേക്ക് സംസ്ഥാന പാതയിലേക്ക് കടക്കാനാണ് രണ്ട് പാലങ്ങളും. മണിമല- കൊടുങ്ങൂർ റോഡിൽനിന്നാണ് ഇരുപാലങ്ങളുടെയും തുടക്കം. എന്നാൽ, സംസ്ഥാന പാതയിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നതെന്ന സൂചന കൊടുങ്ങൂർ റോഡിന്റെ അവസാന ഭാഗത്ത് ഇല്ല.

കൊടുങ്ങൂരിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾ അതിലേ വരുന്നവയിൽ ഇടിക്കും. ദേശീയപാതയിൽനിന്ന് കൊടുങ്ങൂരിലേക്ക് തിരിയുന്നവർ സമാനമായ രീതിയിലും അപകടത്തിൽപ്പെടുന്നു.