യര്‍ന്ന ചൂട് ചെറിയകുട്ടികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത്. കുട്ടികളില്‍ തൊലിക്കടിയിലുള്ള കൊഴുപ്പിന്റെ ആവരണം കുറവായതിനാല്‍ സൂര്യതാപം കൂടുതലായി ആഗിരണംചെയ്യപ്പെടുന്നു. വിയര്‍പ്പിന്റെ അളവ് കുറവായതിനാല്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍കഴിയുന്നില്ല. ദാഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനറിയാത്തതുകൊണ്ട് (ചെറിയകുട്ടികള്‍ക്ക്) നിര്‍ജലീകരണം കൂടും. മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം:

To advertise here,

ലക്ഷണങ്ങള്‍
കുട്ടികളുടെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും കൂടുതലാകുന്നു തൊലി കൂടുതലായി ചുവന്നിരിക്കല്‍, വരണ്ടിരിക്കല്‍ ഛര്‍ദി, വയറിളക്കം, പേശിവേദന ക്ഷീണം, ഉറക്കംതൂങ്ങല്‍, ശ്രദ്ധക്കുറവ്, തലേവദന, അപസ്മാരം, നടക്കാന്‍ വിഷമം

മുന്‍കരുതലുകള്‍
ചൂട് കൂടുതലുള്ള സമയത്തെ കളികള്‍ ഒഴിവാക്കുക വെള്ളം ധാരാളമായി കുടിപ്പിക്കുക, ജ്യൂസുകള്‍, കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം, ഒആര്‍എസ് തുടങ്ങിയവയും നല്‍കാം സൂര്യതാപമേറ്റാല്‍ ഉപ്പ് അടങ്ങിയ പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം ഇറുകിയവസ്ത്രങ്ങള്‍ ധരിപ്പിക്കാതിരിക്കുക. 

എങ്ങനെ ബാധിക്കും
പ്രഥമശുശ്രൂഷ നല്‍കിയില്ലെങ്കില്‍ സൂര്യതാപം മാരകമായേക്കാം. കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയുണ്ട്. 

ലവണങ്ങള്‍ വിയര്‍പ്പുവഴി നഷ്ടപ്പെടുന്നതുമൂലം രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയും. ഇത് ഞരമ്പുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു കരള്‍രോഗത്തിനിടയാകാനും തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകാനും സാധ്യതയുണ്ട്. അപസ്മാരത്തിനും കാരണമാകും

വിവരങ്ങള്‍ക്ക് കടപ്പാട്- പ്രൊഫ. ഡോ. എം. വിജയകുമാര്‍, പീഡിയാട്രിക്‌സ് വിഭാഗം മേധാവി, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്