തൃശ്ശൂർ: ചികിത്സയിൽ രോഗികളെ മയക്കാനുപയോഗിക്കുന്ന മരുന്നുകളടക്കം ദുരുപയോഗം ചെയ്ത 200-ലധികം ഓൺലൈൻ ഫാർമസികൾക്ക് പൂട്ടിട്ട് അമേരിക്കയിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഇന്ത്യയിലെ ഒരു ‘ക്രിമിനൽ’ സംഘവുമായി ബന്ധമുണ്ടെന്നാണ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ അധികൃതരുടെ സഹകരണത്തോടെ നടന്ന അന്വേഷണത്തിൽ സൈറ്റുകളുടെ ഡൊമെയ്‌നുകൾ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പത്തുദിവസം മുൻപ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ, ഫാർമസികളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പൂട്ടിയ ഫാർമസികൾ കുറഞ്ഞത് ആറു മരണങ്ങൾക്കും നാല് അമിതമരുന്നുപയോഗത്താലുള്ള അപകടങ്ങൾക്കും ഉത്തരവാദികളാണെന്നാണ് കണ്ടെത്തൽ. 2022 മുതൽ ഈ ക്രിമിനൽ സംഘം അന്വേഷണപരിധിയിലായിരുന്നു. സാധുവായ കുറിപ്പടികളില്ലാതെ, കടത്തിക്കൊണ്ടുവരുന്ന മരുന്നുകളും വ്യാജ ഗുളികകളും ഉപയോഗിച്ച് ലക്ഷക്കണക്കിന് ഓർഡറുകൾ ഇവർ വിതരണം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ലൈസൻസുള്ള മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പടി അനുസരിച്ച് മാത്രമേ ഫാർമസികൾക്ക് ഇത്തരം മരുന്നുകൾ വിതരണം ചെയ്യാൻ അനുവാദമുള്ളൂ. ഓൺലൈനിൽ മരുന്നുവാങ്ങിയ ആയിരക്കണക്കിന് ഉപഭോക്താക്കളെ ഡി.ഇ.എ. തിരിച്ചറിഞ്ഞ് 20,000-ത്തിലധികം പേരെ കത്തുകളിലൂടെ ബന്ധപ്പെട്ടാണ് അന്വേഷണം പൂർത്തിയാക്കിയത്.
ആഗോള ശൃംഖല പ്രയോജനപ്പെടുത്തി, നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ ഇന്ത്യൻ ഏജൻസികളും സക്രിയമായി സഹകരിച്ചെന്നും അമേരിക്കൻ അധികൃതർ പറയുന്നു. അനധികൃത ഔഷധവിതരണക്കാരെ ഉറവിടങ്ങളിൽത്തന്നെ തടയാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അവർ വിശദമാക്കി. വിലക്കുറവിന്റെ വാഗ്ദാനവുമായി അനധികൃതമായി നടത്തുന്ന ഓൺലൈൻ ഫാർമസികൾക്കെതിരേ നിയമനിർമാണത്തിനുള്ള ശ്രമം ഇന്ത്യയിലും നടന്നുവരുകയാണ്.
Content Highlights: US DEA shuts down over 200 online pharmacies for drug abuse & illegal sales.
Published: 07 Feb 2026, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented