മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികൾക്ക് ക്ഷയം സംഭവിച്ച് മനുഷ്യന്റെ ചിന്തയേയും ഓർമയേയുമെല്ലാം ബാധിക്കുന്ന ഗുരുതര രോഗമാണ് പാർക്കിൻസൺസ്. പ്രാരംഭ ഘട്ടത്തിൽ ആളുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോഗം കാലക്രമേണ മനുഷ്യന്റെ ചലനങ്ങളെ ബാധിച്ചുതുടങ്ങുന്നു. വിഷാദം, ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും പാർക്കിൻസൺസ് രോഗികളിൽ കാണാനാകും. ഡോപ്പമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് കുറയുന്നതിനാലാണ് പാർക്കിൻസൺസ് ഉണ്ടാകുന്നത്. നാല് ഘട്ടങ്ങളായി പാർക്കിൻസൺസ് രോഗം. അഞ്ച് ഘട്ടങ്ങളായി ഈ രോഗത്തെ വേർതിരിച്ച് കാണാനാകും.
ആദ്യഘട്ടത്തിൽ സാധാരണയായി ശ്രദ്ധയിൽപ്പെടാത്ത ലക്ഷണങ്ങളായിരിക്കും രോഗികളിൽ കാണപ്പെടുക. ശരീരത്തിന്റെ ഒരുവശത്ത് വിറയൽ, നടക്കുന്ന രീതിയിൽ ചെറിയ വ്യത്യാസമുണ്ടാവുക, മുഖത്തിൽ ഭാവമാറ്റങ്ങൾ എന്നിവയായിരിക്കും ഈ പ്രാരംഭഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടമാകുന്നതോടെ, ശരീരത്തിന്റെ ഇരുവശങ്ങളും ബാധിച്ചുതുടങ്ങും. ലക്ഷണങ്ങളും കൂടുതൽ വഷളാകും. ഈ ഘട്ടമെത്തുന്നതോടെ സ്വന്തം ദിനചൈര്യ നിലനിർത്തുന്നതിൽ രോഗിക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുന്നു.
മൂന്നാംഘട്ടത്തോടെ വ്യക്തിക്ക് ബാലൻസ് നഷ്ടമാകുന്നതും വീഴുന്നതും പതിവാകും. എന്നാൽ, ഈ ഘട്ടത്തിലും ഒരുപരിധി വരെ സ്വതന്ത്രമായി സ്വന്തംകാര്യങ്ങൾ നോക്കി ജീവിക്കാനാകും. നാലാംഘട്ടമെത്തുന്നതോടെയാണ് പാർക്കിൻസൺസ് രോഗിയെ സംബന്ധിച്ച് കാര്യങ്ങൾ വഷളാകുന്നത്. ഈ അവസ്ഥയിൽ സ്വന്തമായി നിൽക്കുന്നതിന് പോലും ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സ്വന്തം ദിനചര്യ നിലനിർത്തുന്നതിന് ഒരു സഹായിയുടെ ആവശ്യവും ഇവർക്ക് വന്നേക്കും.
പാർക്കിൻസൺസ് രോഗത്തിന്റെ അവസാനത്തേയും ഗുരുതരവുമായ ഘട്ടമാണ് അഞ്ചാമത്തേത്. രോഗിക്ക് നടക്കാനോ നിൽക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇവർ കിടപ്പിലാകുകയോ വീൽചെയറിലാകുകയോ ചെയ്യുന്നതോടെ ഇവർക്ക് പരിചരണം അത്യാവശ്യമാണ്. കൂടാതെ, ഈ ഘട്ടത്തിൽ മരുന്നുകൾ ശരീരത്തോട് പ്രതികരിക്കാതിരിക്കാനും സാധ്യതയുണ്ട്.
Content Highlights: World Parkinson's Day 2025, Understanding The 5 Stages Of Parkinson's Disease
Published: 11 Apr 2025, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented