ഗുരുതര പോഷകാഹാരക്കുറവിൽ വയനാട്ടിലെ ആദിവാസി ബാല്യങ്ങൾ


നീനു മോഹൻ

ചികിത്സയോട് വിമുഖത

പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Ratheesh P.P.)

കല്പറ്റ: വയനാട് ജില്ലയിലെ ഗുരുതര പോഷകാഹാരക്കുറവുള്ളവരില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍. ഓഗസ്റ്റ് മാസത്തെ കണക്കുപ്രകാരം 60 കുട്ടികളാണ് ഗുരുതര പോഷകാഹാരക്കുറവുള്ളവരായി (സാം) കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 47 കുട്ടികളും ആദിവാസി വിഭാഗങ്ങളില്‍നിന്നാണ്. പൊതുവിഭാഗത്തില്‍ നിന്നുള്ള 13 കുട്ടികളുമുണ്ട്. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിക്കുന്നതിനുള്ള സുല്‍ത്താന്‍ബത്തേരിയിലെ എന്‍.ആര്‍.സി.യുടെ (ന്യൂട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍) തുടക്കംമുതല്‍ ചികിത്സ തേടുന്നവരില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള കുട്ടികളാണെങ്കിലും തുടര്‍ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടാവുന്നില്ലെന്നാണ് നിരീക്ഷണം.

ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയാലും എന്‍.ആര്‍.സി.യില്‍ പ്രവേശിപ്പിക്കാന്‍പോലും തയ്യാറാവുന്നില്ല. പ്രവേശിപ്പിച്ചാല്‍തന്നെ ചികിത്സയിലും പരിചരണത്തിലും ആവശ്യമായ ബോധവത്കരണം നല്‍കിയാലും തുടര്‍ച്ചയുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. വീണ്ടും പ്രവേശനം നേടേണ്ടിവരുന്നവരിലും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ തന്നെയാണ് ഏറെയും.

അമൃതംപൊടിപോലും വേണ്ട

ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളില്‍പോലും സമീകൃതാഹാരശീലങ്ങള്‍ പിന്തുടരാത്തതാണ് പ്രയാസമാകുന്നത്. ആദിവാസി ഊരുകള്‍ പലതും വംശീയഭക്ഷണശീലങ്ങളില്‍നിന്നു മാറിയെങ്കിലും പകരം സമീകൃതാഹാരശീലമില്ല.

പഴയരീതിയില്‍ ഇലക്കറികളും കാട്ടിറച്ചിയും വനവിഭവങ്ങളും കിട്ടാതായതോടെ മുതിര്‍ന്നവര്‍പോലും പോഷകാഹാരക്കുറവും വിളര്‍ച്ചയും നേരിടുന്നുണ്ട്. കൗമാരക്കാരിലെയും ഗര്‍ഭിണികളിലെയും വിളര്‍ച്ച, പോഷകാഹാരക്കുറവ്, നേരത്തെയുള്ള ഗര്‍ഭം, ഒപ്പം ഗര്‍ഭിണികളുടെ മദ്യപാനംപോലുള്ള ദുശ്ശീലങ്ങള്‍ ജനനസമയംമുതല്‍ കുട്ടികളുടെ തൂക്കക്കുറവിന് കാരണമാകുന്നു. മുതിര്‍ന്നവരുടെ ഭക്ഷണശീലംതന്നെ പോഷകാഹാരക്കുറവുളള കുട്ടിയും പിന്തുടരുന്നതോടെ സ്ഥിതി ഗുരുതരമാകുകയാണ്. അങ്കണവാടികള്‍വഴി നല്‍കുന്ന അമൃതംപൊടിയും ധാന്യങ്ങളുംപോലും മിക്കപ്പോഴും കുട്ടികള്‍ കഴിക്കുന്നില്ല.

വേണം സംയോജിത ഇടപെടല്‍

ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരെക്കൂടി വിശ്വാസത്തിലെടുത്ത് അവരുടെ ഭക്ഷണവൈവിധ്യങ്ങളെക്കൂടി അംഗീകരിച്ചുള്ള ഇടപെടലാണ് വേണ്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പട്ടികവര്‍ഗ വികസനവകുപ്പ്, ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്. തുടങ്ങിയവരുടെ സംയോജിത ഇടപെടല്‍ ഉണ്ടാവണം. ആവശ്യമെങ്കില്‍ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള സാമൂഹികപ്രവര്‍ത്തകരെയും ഉപയോഗിക്കാം. നിരന്തരവും സമഗ്രവുമായ ഇടപെടല്‍ ആവശ്യമാണ്.

Content Highlights: tribal children, severe malnutrition, wayanad district, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented