ജോലിക്കിടയിലും ക്ലാസിലും മാത്രമല്ല, വെറുതെ ബസ് സ്റ്റാന്റില് നിന്നാല് വരെ നമുക്ക് ബോറടിക്കും. ഈ വിരസത മാറ്റാനായി ഇന്സ്റ്റഗ്രാം റീല്സും യൂട്യൂബ് ഷോട്ട്സും കണ്ടിരിക്കുന്നവര്ക്ക് മുന്നറിയിപ്പാവുകയാണ് അമേരിക്കന് സൈക്കോളജിക്കല് അസോസിയേഷന് പുറത്തുവിട്ട പഠനം.
വിരസത മാറ്റാനായി വീഡിയോകള് തുടര്ച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠനത്തില് സൂചിപ്പിക്കുന്നു. യുണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്. മനുഷ്യന്റെ ശ്രദ്ധയും വിരസതയും തമ്മില് ബന്ധമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. കാറ്റി ടാം പറയുന്നു.
ഒരാള് വളരെ പെട്ടെന്ന് ഒരു വീഡിയോയില് നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള് കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയില് ശ്രദ്ധ കുറയുകയും കൂടുതല് തൃപ്തികരമായ ഉള്ളടക്കങ്ങള് പരതുകയും ചെയ്യുന്നു.
വിരസത ഒഴുവാക്കാനുള്ള മികച്ച മാര്ഗ്ഗം കണ്ടുകൊണ്ടിരിക്കുന്ന ഉള്ളടക്കത്തില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റല് സ്വിച്ചിങ്ങ് ഒഴിവാക്കുക എന്നതാണ്. വളരെ ചെറിയ നേരത്തിനിടയില് ഒരു ഉള്ളടക്കത്തില് നിന്ന് മറ്റൊന്നിലേക്ക് പോകുന്ന പ്രവണതെയാണ് ഡിജിറ്റല് സ്വിച്ചിങ്ങ് എന്ന് പറയുന്നത്. കൂടുതല് വിരസതയിലേക്കും ശ്രദ്ധ കുറയുന്നതിലേക്കും ഇത് നയിക്കുന്നു.
1200 പേരെയാണ് പഠന വിധേയമാക്കിയത്. ദൈര്ഘ്യം കുറഞ്ഞ വീഡിയോകള് പൂര്ത്തിയാക്കാതെ അടുത്ത റീലിലേക്ക് പോകുന്നവരില് വിരസത അനുഭവപ്പെടുന്നത് കൂടുതലാണെന്ന് പഠനത്തില് പറയുന്നു.
എന്നാല് മറ്റൊരു ഗ്രൂപ്പിനെ പത്ത് മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോ ഫാസ്റ്റ്് ഫൊര്വേര്ഡ് ചെയ്യാനാകാത്ത വിധത്തില് കാണാന് അനുവദിച്ചു. ഇവരുടെ വിരസത കുറയുകയും ഉള്ളടക്കങ്ങള് കൂടുതല് ആസ്വാദിച്ച് കാണുകയും ചെയ്തു. കാനഡയിലെ കോളേജ് വിദ്യാര്ഥികളേയാണ് പഠന വിധേയമാക്കിയത്. അതുകൊണ്ടുതന്നെ ഇതില് നിന്ന് വ്യത്യസ്ത പ്രായത്തിലുള്ളവരെ പഠനവിധേയമാക്കുമ്പോള് കണ്ടെത്തലുകളില് വ്യത്യാസമുണ്ടാകാം എന്നും പഠനത്തില് പറയുന്നു.
Content Highlights: Swiping through online videos increases boredom, study finds
Published: 21 Aug 2024, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented