കൂടുതല്‍ പേര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് ച്യുയിങ്ഗം. ജോലിക്കിടയിലെ വിരസത മാറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും ച്യുയിങ്ഗം സഹായിക്കുന്നു. വായ്നാറ്റം ഇല്ലാതാക്കി മികച്ച ശ്വാസോച്ഛാസത്തിനും ച്യുയിങ്ഗം ഒരു പരിഹാരമാണ്. ചവയ്ക്കാന്വേണ്ടി രൂപകല്പന ചെയ്ത ഈ മിഠായി ഉത്പന്നം ബബിള്‍ഗം എന്ന പേരിലും അറിയപ്പെടുന്നു. മാര്‍ക്കറ്റില്‍ ഇവയുടെ വിവിധ ഫ്ളേവറുകള്‍ ലഭ്യമാണ്.
എന്നാല്‍ ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങള്‍ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ കാലക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും തത്ഫലമായി മറവി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും പഠനത്തിലുണ്ട്.
പ്ലാസ്റ്റിക്കാണ് ച്യുയിങ്ഗത്തിന്റെ അടിസ്ഥാനം. ബാഗുകളിലും പശകളിലും ഉപയോഗിക്കുന്ന പോളിയെത്തിലീന്‍, പോളിവിനൈല്‍ അസിറ്റേറ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോള്‍ ഈ പ്ലാസ്റ്റിക്കുകള്‍ വളരെ സൂക്ഷ്മമായി അകത്തേക്കിറങ്ങുന്നു എന്നാണ് പഠനവിശദീകരണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് പ്രശ്നം സൃഷ്ടിക്കുമെന്നും അള്‍ഷൈമേഴ്സ്, പാര്ക്കിന്സണ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനമുണ്ട്. ഗവേഷണ പ്രബന്ധം ഇപ്പോള്‍ അതിന്റെ പരിശോധനാ ഘട്ടത്തിലാണ്.
Content Highlights: study says chewing gum impact memory it has microplastics
Published: 03 Apr 2025, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented