വേപ്പിങ് ശീലം തന്റെ ശബ്ദത്തെ മാറ്റിമറിച്ചതായി ഗായിക സെലീന ഗോമസ്. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിക്കോട്ടിൻ അഡിക്ഷൻ തന്നെ ബാധിച്ചതിനേക്കുറിച്ച് സെലീന തുറന്നുപറഞ്ഞത്.
നിക്കോട്ടിൻ ധാരാളമായി വേപ്പ് (vape) ചെയ്തിരുന്നുവെന്നും നിക്കോട്ടിൻ ഉപേക്ഷിക്കുക വളരെ ബുദ്ധിമുട്ടാണെന്നും സെലീന പറഞ്ഞു. ഈ അവസ്ഥയിലൂടെ കടന്നുപോവുകയാണെങ്കിലോ അല്ലെങ്കിൽ വേപ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിലോ ഇതുകൊണ്ട് കാര്യമായൊരു മെച്ചവുമില്ലെന്നാണ് താൻ പറയാൻ ആഗ്രഹിക്കുന്നതെന്നും സെലീന പറഞ്ഞു.
വേപ്പിങ് എന്റെ ശബ്ദത്തെ മാറ്റിമറിച്ചു. എന്റെ ശബ്ദം നിങ്ങൾക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ അതെന്തുകൊണ്ടെന്ന് തികച്ചും മനസ്സിലാക്കാനാവും. കേൾക്കാതിരുന്നോളൂ, എനിക്കതിൽ പ്രശ്നമില്ല, - സെലീന പറഞ്ഞു.
പലരും കരുതുന്നത് വേപ്പ് ചെയ്യുന്നത് ശബ്ദത്തിന് കാര്യമായ പ്രശ്നമുണ്ടാക്കില്ലെന്നാണ്. എന്നാൽ ശ്വാസകോശത്തെ മാത്രമല്ല വോക്കൽ കോർഡുകളെ സാരമായി ബാധിക്കുകയും ശബ്ദത്തിൽ വ്യത്യാസമുണ്ടാക്കുകയും ചെയ്യും. ശ്വാസകോശത്തിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടമാണ് വോക്കൽ കോർഡുകൾ. വേപ്പിങ് ചെയ്യുമ്പോൾ ഓരോ പഫും അവയിലൂടെ നേരിട്ട് കടന്നുപോകുന്നു, ഇത് വോക്കൽ കോർഡ് തകരാറിലാകാൻ കാരണമാകുന്നു.
ശ്വാസനാളത്തിന്റെ പാളിയിലേക്ക് ചൂടുള്ളതും വരണ്ടതുമായ വായു എത്തുന്നത് പ്രശ്നമുണ്ടാക്കും. ശ്വാസകോശത്തിൽ നിന്നുള്ള വായു ലാരിങ്സിലൂടെയും വോക്കൽ കോർഡുകളിലൂടെയും കടന്നുപോയി അവയെ കമ്പനം ചെയ്യിക്കുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഇത് തന്നെയാണ് വേപ്പ് പുകയും കടന്നുപോകുന്ന വഴി.വോക്കൽ കോർഡുകളും ശ്വാസനാളവും വരണ്ടതും വീക്കമുള്ളതുമാകുമ്പോൾ ശബ്ദം ഉപയോഗിക്കാൻ ബുദ്ധിമുട്ടേണ്ടിവരും. വേപ്പിങ് തുടർച്ചയായ ചുമയ്ക്ക് കാരണമാകുന്നതും ശബ്ദം മാറാനിടയാക്കും.
നിക്കോട്ടിൻ, പ്രൊപ്പിലീൻ ഗ്ലൈക്കോൾ, ഫ്ലേവറിംഗ് രാസവസ്തുക്കൾ തുടങ്ങിയവ അടങ്ങിയ ഇ-സിഗരറ്റുകൾ നിരന്തരം ഉപയോഗിക്കുന്നത് വോക്കൽ കോർഡിന്റെ സംരക്ഷണ ഉപരിതലം വരണ്ടതും വീക്കമുള്ളതുമാക്കും. ഇത് നിരന്തരമായ തൊണ്ടയടപ്പ്, പരുക്കമാർന്ന ശബ്ദം തുടങ്ങിയവയ്ക്കും കാരണമാകും.
ആസ്ത്മ, ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും തകരാറിലാക്കുക തുടങ്ങിയവയ്ക്കും വേപ്പിങ് കാരണമാകാം.
Content Highlights: Selena Gomez reveals how vaping affected her voice, sharing her struggles with nicotine addiction and its impact on vocal cords and health.
Published: 21 Oct 2026, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented